Social Media

“അവൾ പുരുഷാധിപത്യത്തിനു ഇരയായിട്ടില്ല” പുത്തൻ ചിത്രവുമായി പ്രിയ നടി ! വൈറലായി താരത്തിന്റെ വാക്കുകൾ !

മലയാളികളുടെ പ്രിയ നടിയാണ് മംമ്‌ത മോഹൻദാസ്. മോഡലായ മംമ്‌ത 2005 ലാണ് മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ മമ്‌തയ്‌ക്ക് സാധിച്ചു. അഭിനയത്രി എന്നതിനപ്പുറം പിന്നണി ഗായികയായും ഉയർന്ന ഒരു താരമായിരുന്നു മംമ്‌ത. സംസ്ഥ സർക്കാർ പുരസ്ക്കാരം സ്വന്തമാക്കിയ മംമ്‌ത മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കർണാടിക് സംഗീതത്തിൽ പ്രഗത്ഭയായതിനാൽ തന്നെ പിന്നണി ഗായിക എന്ന സ്ഥാനത്തേയ്ക്ക് ഉയരുവാൻ താരത്തിന് അതികം കാലതാമസം ഒന്നും ഉണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.

സിൽവർ കളറിലുള്ള സാരിയിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ട മംമ്‌ത ചിത്രത്തിനൊപ്പം കുറിച്ച വാക്കുകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നത്. “ഓരോ സമയവും സ്ത്രീകൾ സ്വന്തം കാലിൽ നിലകൊള്ളുന്നുവെങ്കിൽ, അതിനർത്ഥം അവൾ പുരുഷാധിപത്യത്തിനു ഇരയായിട്ടില്ല എന്നാണ്. അവൾ പോലും അറിയാതെ അവൾ മറ്റ് സ്ത്രീകൾക്ക് വേണ്ടി കൂടി നില കൊള്ളുകയാണ്. ഇവിടെ എന്താണ് മനോഹരമാക്കുന്നത് എന്നാൽ, എന്താണോ അവൾക്കും മറ്റുള്ള സ്ത്രീകൾക്കും നടക്കണം എന്ന് അവൾ ആഗ്രഹിയ്ക്കുന്നത്, അല്ലെങ്കിൽ വിശ്വസിയ്ക്കുന്നത് അത് നടക്കുന്നു എന്നതാണ്.”ഇപ്രകാരമായിരുന്നു മംമ്‌ത ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.

വലിയ ഒരു പോരാളികൂടിയായ മംമ്‌ത ക്യാൻസറിനോട് പോരാടി ജീവിതത്തിലേയ്ക്ക് തിരികെ വന്ന വ്യക്തിയാണ്. വിവാഹത്തെയും രോഗാവസ്ഥയെയും തുടർന്ന് അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത മംമ്‌തയുടെ തിരിച്ച് വരവ് ഇരു കൈയും നീട്ടിയായിരുന്നു മലയാളികൾ സ്വീകരിച്ചത്. ഇതിനോടകം തന്നെ വലിയ രീതിയിൽ സ്വീകാര്യത നേടിയ താരമായി മംമ്‌ത ഉയർന്നു കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top