ആ പത്താം ക്ലാസ്സുകാരിയാണോ ഇത് ? അനുവിന്റെ പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ !

0

ബാലതാരമായി എത്തി പിന്നീട് മലയാള ചലച്ചിത്രലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് അനു സിത്താര. ഹാപ്പിവെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരത്തെ ഒരിടവേളയ്ക്ക് ശേഷം ആരാധകർ കണ്ടത്. ഹാപ്പി വെഡിങ്ങിലെ അനുവിന്റെ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ നിരവധി അവസരങ്ങളും താരത്തെ തേടി എത്തി. മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇപ്പോൾ അനുവിന്റെ പേരുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയുമാണ് ലഭിയ്ക്കാറുള്ളതും.

അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വിരലോ ആയി മാറിയിരിയ്ക്കുന്നത്. തന്റെ ഒരു പഴയകാല ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. താരത്തിന്റെ പത്താം ക്ലാസ്സിൽ പടിയ്ക്കുമ്പോഴുള്ള ചിത്രമാണ് ഇതെന്ന് താരം താനെ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ആളുകളണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ഈ ചിത്രം കാണുമ്പോൾ ഫഹദ് ഫാസിൽ നായകനായി എത്തിയ സത്യൻ അന്തിക്കാട് ചിത്രം ഒരു ഇന്ത്യൻ പ്രണയ കഥയാണ് പലർക്കും ഓര്മ വരുന്നത്. കാരണം ചിത്രത്തിൽ ലക്ഷി ഗോപാല സ്വാമിയുടെ ചെറുപ്പ കാലം അഭിനയിച്ചത് അനുവായിരുന്നു. അന്നത്തെ അനുവിനെ വീണ്ടും കാണുന്ന പോലെയായിരുന്നു ഉള്ളത്.

സ്കൂൾ യൂണിഫോമിൽ രണ്ടു സൈഡിലും മുടി പിന്നിക്കെട്ടി ഒരു ചെറുപുഞ്ചിരി തൂക്കിയുള്ള അനുവിന്റെ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മലയാളത്തിലെ ശാലീന സൗന്ദര്യം എന്ന് ഇപ്പോൾ പറയുവാൻ സാധിയ്ക്കുന്ന ഒരു നദി കൂടിയാണ് അനു സിത്താര. നർത്തകി കൂടിയായ അനുവിന്റെ ഡാൻസും പലപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്തായാലും താരത്തിന്റെ ഈ പഴയകാല ചിത്രം വലിയ ഒരു ഓളം തന്നെയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.