4 സെക്കൻഡ് കൊണ്ട് ഒരാളുടെ ജീവൻ രക്ഷിച്ച ഹീറോ ! യുവാവിനെ തിരഞ്ഞ് സോഷ്യൽ മീഡിയയും, ജനങ്ങളും !

0

സമൂഹമാധ്യമങ്ങൾ ആണ് പലപ്പോഴും ഒരാളെ വളർത്തുന്നതും തളർത്തുന്നതും. പലപ്പോഴും സമൂഹമാധ്യമങ്ങൾ വഴി പലരുടെയും ജീവിതവും ജീവനും രക്ഷപെട്ടിട്ടുണ്ട്. അത്തരത്തിൽ ഇന്ന് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് ഒരു യുവാവാണ്. അവശ്യ സന്ദർഭത്തിൽ വ്യക്തമായ തീരുമാനം എടുത്ത് നടപ്പിലാക്കിയ ഒരു യുവാവാണ് ഇന്നത്തെ സമൂഹമാധ്യമങ്ങളിൽ താരം. വടകരയിൽ വെച്ച് നടന്ന ഒരു സംഭവത്തിന്റെ പേരിലാണ് യുവാവ് ജനഹൃദയങ്ങൾ കീഴടക്കിയിരിയ്ക്കുന്നത്. വടകര ജില്ലാസഹകരണാ ബാങ്കിൽ രണ്ടാം നിലയിൽ തന്റെ ആവശ്യങ്ങൾക്കായി കാത്തുനിക്കുന്ന പൊതുജനങ്ങൾക്കിടയിൽ നിന്നും പെട്ടന്ന് ഒരാൾ തലകറങി വീഴുകയായിരുന്നു. എന്നാൽ ഒരു യുവാവിന്റെ സംയോജിതമായ ഇടപെടലിനെ തുടർന്ന് ആ ആളിനെ രക്ഷിയ്ക്കുവാൻ സാധിയ്ക്കുകയായിരുന്നു.

ബാങ്കിലെ തന്നെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ജനങ്ങൾ അറിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ ഒരു ധീരമായ പ്രവർത്തി ചെയ്ത യുവാവിനെ വലിയരീതിയിൽ അഭിനന്ദിയ്ക്കുകയാണ്. “നിർണായക ഘട്ടങ്ങളിൽ പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിയുന്ന മനുഷ്യർ. 4 സെക്കൻഡ് കൊണ്ട് ഒരാളുടെ ജീവൻ രക്ഷിച്ച ഹീറോ. ആ തീരുമാനം. ആ പിടുത്തം. ഒരു ജീവനും അയാളെ ആശ്രയിച്ച് ജീവിക്കുന്ന ഒരു കുടുംബവും അവിടെ പുനർജനിക്കുന്നു.” എന്നായിരുന്നു പലരും സമൂഹമാധ്യമങ്ങളിൽ പ്രത്യുഅക്ഷപ്പെട്ട ഈ വീഡിയോയ്ക്ക് താഴെയായി കമന്റ് ഇട്ടിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും എത്തുന്നുണ്ട്.

യുവാവിന്റെ ഈ ഒരു സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ടാണ് പലരും എത്തിയിരിയ്ക്കുന്നത്. എന്നാൽ ഇതേ സമയം തന്നെ സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ആളുകൾക്ക് ഇരിയ്ക്കുവാൻ കസേര നൽകാത്തതിനെ കുറിച്ചുള്ള ചർച്ചകളും നടക്കുകയാണ്. എന്നാൽ ഈ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഇതുവരെയും ലഭ്യമായിട്ടില്ല.