മുടിയിൽ മഴവില്ലഴക് തീർത്ത് ശാലിൻ സോയ ! എന്താണിതെന്ന് ആരാധകരും !

0

മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേയ്ക്ക് ചേക്കേറിയ താരമാണ് ശാലിൻ സോയ. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പാരമ്പരയിലൂടെയായിരുന്നു താരത്തിന്റെ അഭിനയജീവിതം തുടങ്ങിയത്. തുടർന്ന് സിനിമയിലേയ്ക്ക് ചേക്കേറിയ താരം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമായി. മലയാളം തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചു. സമൂഹമാധ്യമനകളിലും സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. എന്നാൽ പലപ്പോഴും താരത്തിന്റെ പല ചിത്രങ്ങളും വിവാദമാകാറുമുണ്ട്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ അതിമനോഹാരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ശാലിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകതയും ഭംഗി വർദ്ധിപ്പിയ്ക്കുകയും ചെയ്യുന്ന ഒരു കാര്യം മുടിയാണ്. ആ മുടി തന്നെയാണ് ഇത്തവണ താരം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രത്തിലെയും ഹൈലൈറ്റ്. മുടിയിൽ വ്യത്യസ്തമായ രീതിയിൽ നിറങ്ങൾ ചലിച്ചിരിയ്ക്കുകയാണ് താരം. “ലോകം നീലയാണ്” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. താരത്തിന്റെ പുതിയ ചിത്രം ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.

മഴവില്ല് പോലെയുണ്ട് ഇപ്പോൾ ശാലിന്റെ മുടി കാണാൻ എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. നിരവധി ഹാർട്ടിന്റെ സിമ്പലുകളും എത്തിയിട്ടുണ്ട്. താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനു മുൻപ് മാലിദ്വീപിൽ അവധി ആഘോഷിയ്ക്കുന്ന ശാലിന്റെ ചിത്രങ്ങൾ ശാലിൻ തന്നെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾ വലിയ രീതിയിലായിരുന്നു ചർച്ചയായത്. ശാലിന്‌ സംഭവിച്ച മാറ്റമായിരുന്നു കൂടുതലായും ആളുകൾ ചർച്ചയാക്കിയതും. വിവാദമായ ആ ഫോട്ടോഷൂട്ടിനു ശേഷം നിരവധി ചിത്രങ്ങളുമായി ശാലിൻ എത്തി . എന്നാൽ പല ചിത്രങ്ങളും ആരാധകരുടെ മനം നിറയ്ക്കുന്ന താരത്തിലുള്ളവയായിരുന്നു. ഇപ്പോൾ ശാലിൻ പങ്കുവെച്ച ചിത്രവും അത്തരത്തിൽ ഉള്ളത് തന്നെയാണ്.