Social Media

ആരാധകരുടെ മനം കവർന്ന് അല്ലിയുടെയും പൃഥ്വിയുടേയും ചിത്രം !

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ നായകനായി എത്തി പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായി മാറിയ താരത്തിന്റെ വളർച്ച നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു. നടൻ, ഗായകൻ, തുടങ്ങി ഇപ്പോൾ സംവിധായകൻ എന്ന പദവി വരെ അലങ്കരിയ്ക്കുകയാണ് പൃഥ്വി. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭം ആയിരുന്ന ലൂസിഫർ വലിയ വിജയമായിരുന്നു. അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ. മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ ആണ് താരം വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് പൃഥ്വിയും സുപ്രിയയും.

ഇന്നിപ്പോൾ സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. പൃഥ്വിയുടേയും മകൾ അലിയുടെയും ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. “വെള്ളിയാഴ്ച രാത്രി വിനോദം; ഒരു ധാന്യ പെട്ടിയിൽ മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടെത്തുന്നു! # ഡാഡ അല്ലിയും” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.

ഇത് ആദ്യമായല്ല സുപ്രിയ പൃഥ്വിയുടേയും മകൾ അലിയുടെയും ചിത്രവുമായി എത്തുന്നത്. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് എപ്പോൾ ഇരുവരുടെയും ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങൾ നൽകാറുള്ളത്. അലിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ എപ്പോഴും ഏറ്റെടുക്കാറുണ്ട്. വലിയ രീതിയിലാണ് അലിയുടെ ചിത്രങ്ങൾ വൈറൽ ആയി മാറാറുള്ളത്. അലിയുടെ ചിത്രം ആദ്യ കാലങ്ങളിൽ ഒന്നും പൃഥ്വിയും സുപ്രിയയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നില്ല. ഇടക്കാലത്ത് വെച്ചാണ് അലിയുടെ ചിത്രങ്ങൾ ഇരുവരും പങ്കുവെക്കുവാൻ തുടങ്ങിയത്. പലപ്പോഴും അലിയുടെ കല സൃഷ്ടികളുമായിട്ടാണ് സുപ്രിയ എത്താറുള്ളത്. ആ ചിത്രങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടി തന്നെയാണ് സ്വീകരിയ്ക്കാറുള്ളതും. ഇപ്പോൾ ഡാഡയ്‌ക്കൊപ്പമുള്ള പുതിയ ചിത്രവും ആരാധകരുടെ മനം കവർന്നിരിയ്ക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top