‘ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ കൂടി ഇങ്ങെത്തി’ സന്തോഷം പങ്കുവെച്ച് പ്രിയ നായിക അനുസിത്താര.

0

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുസിത്താര. അഭിനയിച്ച സിനിമകളിലെല്ലാം തന്നെ തൻറെ അഭിനയമികവു കൊണ്ടും സൗന്ദര്യ ഭംഗി കൊണ്ടും മലയാളക്കരയുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുസിത്താര. ഇപ്പോൾ മലയാളസിനിമയിൽ സ്ഥിര സജീവമായ നടി ഒരു വലിയ ആരാധക വൃത്തത്തിന് ഉടമയാണ്. പല സിനിമകളിലെയും നടിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

അനുസിത്താര ഇതിനകം അഭിനയിച്ച ഒട്ടു മിക്ക സിനിമകളും പ്രേക്ഷകർ ഇരുകൈകളും കൂട്ടി സ്വീകരിച്ച. അത്രയ്ക്കും മികച്ചതായിരുന്നു പല സിനിമകളിലും താര ത്തിൻറെ അഭിനയം. മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി താരം ഇതിനകം അഭിനയിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു വലിയ ആരാധക കൂടിയാണ് അനുസിത്താര.

നടിയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിൽ ലഭിക്കാറുള്ളത്. അനാർക്കലി, മാമാങ്കം, നീയും ഞാനും, പൊട്ടാസ് ബോംബ്, രാമൻറെ ഏദൻതോട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, ആൻഡ് ദി ഓസ്കാർ ഗോസ് ടു, മണിയറയിലെ അശോകൻ, ശുഭരാത്രി, ജോണി ജോണി എസ് പപ്പാ, ഹാപ്പി വെഡിങ് അങ്ങ്, ഫുക്രി, പടയോട്ടം എന്നിങ്ങനെ നിരവധി സിനിമകളിൽ ഇതിനകം അഭിനയിച്ചു.

ഇപ്പോൾ പുതിയ മോഡൽ മഹീന്ദ്ര താർ സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. തൻറെയും ഭർത്താവ് വിഷ്ണുവിൻറെയും ജീവിതത്തിലേക്ക് പുതിയ അതിഥി ആയാണ് താരം കാറിനെ വിശേഷിപ്പിച്ചത്. കർത്താവ് വിഷ്ണുവാണ് തൻറെ വിജയമെന്ന് താരം എപ്പോഴും പറയാറുണ്ട്. റെഡ് കളറുള്ള മഹീന്ദ്ര താർ ആണ് അനുസിത്താര സ്വന്തമാക്കിയത്.