ചാക്കിയ്ക്ക് പിറന്നാൾ ഉമ്മകളുമായി ജയറാമും, കാളിദാസും ! ആശംസകളുമായി സോഷ്യൽ മീഡിയ !

0

മലയാളികളുടെ പ്രിയ താരമാണ് ജയറാം. മിമിക്രി കലാകാരനിൽ നിന്ന് അഭിനയത്തിലേക്ക് കടന്ന ജയറാം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ നടി പാർവതിയെയാണ് ജയറാം വിവാഹം കഴിച്ചത്. രണ്ട് മക്കളാണ് ജയറാം-പാർവതി ദമ്പതികൾക്കുള്ളത്. കാളിദാസും, മാളവികയും. ബാല താരമായി തന്നെ അഭിനയ ലോകത്തേയ്ക്ക് കാലെടുത്ത് വെച്ച കാളിദാസ് ഇപ്പോൾ നായകനായി തിളങ്ങുകയാണ്. മോഡലിംഗിലും, പരസ്യ ചിത്രങ്ങളിലുമാണ് മാളവിക ശ്രദ്ധ നല്കിയിരിയ്ക്കുന്നത്. ജയറാമിനൊപ്പവും മാളവിക ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ ജയറാം ഇപ്പോൾ പങ്കുവെടിച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്. മകൾ മാളവികയുടെ പിറന്നാളിന് തുടർന്ന് മകൾക്ക് പിറന്നാൾ ഉമ്മകൾ നൽകികൊണ്ടുള്ള ഒരു പോസ്റ്റാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. “ജീവിതം പുഞ്ചിരിയാൽ അളക്കു കണ്ണ്നീരിനാലല്ല. വർഷങ്ങളല്ല, സുഹൃത്തുക്കളാണ് നിന്റെ പ്രായം കണക്കാക്കുക. ജന്മദിനാശംസകൾ! നിന്റെ ജന്മദിന ആശംസകളും സ്വപ്നങ്ങളും സഫലമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജന്മദിനാശംസകൾ ചക്കുമ്മ ” എന്നായിരുന്നു താരം മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ചാക്കിയ്ക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് എല്ലാം..

പ്രിയ സഹോദരിയ്ക്ക് പിറന്നാൾ ആശംസകളുമായി സഹോദരൻ കാളിദാസും എത്തിയിട്ടുണ്ട്. തമാശ നിറഞ്ഞ അടിക്കുറിപ്പോടെയാണ്‌ കാളിദാസ് സഹോദരിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിയ്ക്കുന്നത്. “നിങ്ങളുടെ ജന്മദിനം ആകർഷണീയമായ നിങ്ങളുടെ സഹോദരനെപ്പോലെ ആകര്ഷണീയമായിരിയ്ക്കട്ടെ. സന്തോഷകരമായ ജന്മദിനാശംസകൾ ചിമ്പാൻസി” എന്നായിരുന്നു കാളിദാസ് സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിയ്ക്കുന്നത്. നിരവധി കമന്റുകളാണ് കാളിദാസ് പങ്കുവെച്ച ചിത്രത്തിന് താഴെയാണ് എത്തിയിരിയ്ക്കുന്നത്.