അഞ്ജലിയോടുള്ള പ്രണയം വ്യക്തമാക്കി ശിവൻ !

0

സാന്ത്വനം പരമ്പരയിലെ ശിവാജ്ഞലിയുടെയും ഹപ്പുവിന്റെയും മധുവിധു യാത്ര അവസാനിയ്ക്കരുത് എന്ന ആഗ്രഹമാണ് പ്രേക്ഷകർക്ക് ഒന്നടങ്കം ഉള്ളത്. കാരണം മധുവിധു യാത്രയിൽ ശിവനും അഞ്ജലിയും കൂടുതൽ അടുക്കുകയാണ്. ഇരുവരും പരസ്പ്പരം കരുതൽ കാട്ടുകയും അവരുടെ ഉള്ളിലുള്ള പ്രണയം തുറന്ന് പറയാൻ ശ്രമിയ്ക്കുകയുമാണ്. ഇതെല്ലം പ്രേക്ഷകർ ആസ്വദിയ്ക്കുന്നുമുണ്ട്. ഇന്നിപ്പോൾ മധുവിധുയാത്രയ്ക്കിടയിൽ കഴിഞ്ഞ ദിവസം അഞ്ജലിയെ പെട്ടന്ന് കാണാതെ പോകുകയായിരുന്നു. അഞ്ജലി എവിടെ പോയി എന്നറിയാതെ നട്ടം തിരിയുന്ന ശിവനെയും കാണാൻ സാധിച്ചു. ആ സമയത്തായിരുന്നു അഞ്ജലിയോട് ശിവനുള്ള പ്രണയം എത്രമാത്രം തീവ്രം ആയിരുന്നു എന്ന കാര്യം പ്രേക്ഷകരും അഞ്ജലിയും മനസിലാക്കിയത് തന്നെ.

അതുകൊണ്ട് തന്നെ അപ്പോൾ കണ്ടുകിട്ടിയില്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യവുമായി ശിവന്റെ അടുത്ത് എത്തിയിരിയ്ക്കുകയാണ് അഞ്ജലി. എന്നാൽ താൻ കുറച്ച് നേരം കൂടി നോക്കും, കണ്ടില്ലെങ്കിൽ നേരെ റൂമിൽ വരുമായിരുന്നു , എന്നാണ് ശിവൻ അഞ്ജലിയ്ക്ക് നൽകിയ മറുപടി. എന്നാൽ ശിവൻ അങ്ങനെ പറയുമെന്ന് അഞ്ജലി പ്രതീക്ഷിച്ചിരുന്നില്ല , അതുകൊണ്ട് തന്നെ അടുത്ത ചോദ്യവും അഞ്ജലിയിൽ നിന്നും എത്തി. ഒരു ദിവസം മുഴുവൻ താൻ എത്തിയിരുന്നില്ല എങ്കിൽ എന്ത് ചെയ്യുമായിരുന്ന, നേരെ നാട്ടിൽ പോയി കട നോക്കുമായിരുന്നു എന്നായിരുന്നു അഞ്ജുവിന്റെ ചോദ്യം. അതിനു ശിവൻ നൽകിയത് അങ്ങനെ തന്നെ ചെയ്യുമെന്ന മറുപടി ആയിരുന്നു.

ഇത് അഞ്ജുവിൽ വലിയ വിഷമം ഉണ്ടാക്കിയെങ്കിലും ശേഷം ശിവൻ പറഞ്ഞവ വാക്കുകൾ അഞ്ജുവിന്റെ മനസിന് സന്തോഷം നൽകുന്നതായിരുന്നു. അങ്ങനെ ഒന്നും വിട്ട് കളയില്ല എന്നായിരുന്നു സ്വിവാൻ പറഞ്ഞത്. ഈ വാക്കുകളിൽ തന്നെയുണ്ട് എത്രമാത്രം ശിവൻ അഞ്ജുവിനെ ഇഷ്ടപ്പെടുന്നുവെന്നും, അഞ്ജുവിനു വേണ്ടി ഏതറ്റം വരെയും പോകുമെന്ന കാര്യവും. അതുകൊണ്ട് തന്നെ ഈ മധുവിധുയാത്ര ഇരുവർക്കുള്ളിലെയും പ്രണയം തുറന്ന് പറയാനുള്ള ഒരു വഴി കൂടിയായാണ് പ്രേക്ഷകർ കാണുന്നത്.