ബിഗ് ബോസ്സിൽ നിന്നും പുറത്തായ മിഷേൽ വല്യേട്ടന്റെ കുട്ടിയായിരുന്നു !

0

വൈൽഡ് കാർഡ് എൻട്രി യിലൂടെ ബിഗ് ബോസ് മലയാളം സീസൺ ത്രീ യിലേക്ക് കയറിയ വ്യക്തിയായിരുന്നു മിഷേൽ ആൻ ഡാനിയൽ. വലിയ പ്രതീക്ഷകളോടെ ആയിരുന്നു മിഷൻ ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഒരു മത്സരാർത്ഥി ആയി എത്തിയത്. എന്നാൽ തുടക്കത്തിൽ തന്നെ ഏറ്റവുമധികം ജനപിന്തുണയുള്ള ഡിമ്പൽ ഭാലുമായുള്ള പ്രശ്നത്തെത്തുടർന്ന് ജനങ്ങൾക്കിടയിൽ വലിയൊരു ചർച്ചാവിഷയം ആവുകയായിരുന്നു മിഷേൽ. എന്നാൽ അധികനാൾ ബിഗ് ബോസ് ഹൗസിനുള്ളിൽ പിടിച്ചുനിൽക്കാൻ മിഷേലിന് സാധിച്ചില്ല. ബിഗ് ബോസ് ഹൗസിലെ രണ്ടാംഘട്ട എലിമിനേഷനിൽ മിഷേൽ പുറത്തായി. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ അതിനുശേഷമുള്ള മിഷേലിനെ വീഡിയോകൾ എല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്ന് ബിഗ് ബോസ് ഹൗസിൽ മിഷേൽ ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നേനെ എന്ന് പലരും പറയുകയും ചെയ്തു. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ അതിനുശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അത്തരത്തിൽ താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ടൂ വിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ ഡോക്ടർ രജിത് കുമാറിനെ ഒപ്പമുള്ള ഒരു ചിത്രമാണ് മിഷേൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. “കോഫി വിത്ത് ഡി ആർ കെ ” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിനു താഴെയായി വന്നിട്ടുണ്ട്. വല്യേട്ടൻ കുട്ടിയായിരുന്നോ എന്ന തരത്തിലുള്ള കമന്റുകൾ ആണ് വന്നത്. കാരണം അത്രമാത്രം പ്രേക്ഷകപ്രീതി നേടിയ ഒരു ബിഗ് ബോസ് മലയാളം സീസൺ 2 വിലെ മത്സരാർത്ഥി ആയിരുന്നു രജിത് കുമാർ.

സീസൺ ടുവിലെ ബിഗ് ബോസ് ഹൗസിനെ മുന്നിൽനിന്നും നയിച്ചത് രജിത് കുമാർ ആണ് എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രമാത്രം ഫാൻ പവർ ആയിരുന്നു രജിത് കുമാറിന് ഉണ്ടായിരുന്നത്. രജിത് കുമാർ മത്സരത്തിൽ വിജയിക്കണമെന്ന് ആയിരുന്നു ഭൂരിപക്ഷം പ്രേക്ഷകരും ആഗ്രഹിക്കുന്നതും. എന്നാൽ ആ ആഗ്രഹങ്ങൾക്ക് എല്ലാം അടിവരയിട്ടുകൊണ്ട് അപ്രതീക്ഷിതമായി രജിത് കുമാർ എലിമിനേറ്റ് ആവുകയായിരുന്നു. എന്തായാലും മിഷേൽ ഇപ്പോൾ പങ്കു വച്ചിരിക്കുന്ന ഈ ചിത്രം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ എന്താകും ഇനി നടക്കുക ആരാണ് മത്സരത്തിൽ വിജയിക്കുക എന്നെല്ലാം അറിയുന്നതിനുള്ള ആകാംക്ഷയിലാണ് ഓരോ ബിഗ് ബോസ് മലയാളം പ്രേക്ഷകരും.