ബിഗ് ബോസ് ഹൗസിലെ അടുത്ത ക്യാപ്റ്റൻ ഇവരിൽ ആര് ?

0

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. ആദ്യ നാടന് സീസോണുകൾക്കും ശേഷം ഇപ്പോൾ മൂന്നാം സീസൺ ആണ് നടന്നു കൊണ്ടിരിയ്ക്കുന്നത്. ആദ്യ രണ്ട് സീസണുകളിലും എപ്രകാരമാണോ പ്രേക്ഷകർ ഏറ്റെടുത്ത അപ്രകാരം തന്നെയാണ് മൂന്നാം സീസണിനെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നിപ്പോൾ കഴിഞ്ഞദിവസം ബിഗ്ബോസ് ഉണ്ടായിരുന്ന ക്യാപ്റ്റൻസി തിരഞ്ഞെടുപ്പിനെക്കുറിച്ച് ആണ് ചർച്ച നടന്നുകൊണ്ടിരിക്കുന്നത്. വീക്കിലി ടാസ്കിലെ പെർഫോമൻസിന്റെയും ഓവറോൾ പെർഫോമൻസിന്റെയും അടിസ്ഥാനത്തിലാണ് ക്യാപ്റ്റൻ ആകാൻ യോഗ്യരായവരെ തിരഞ്ഞെടുത്തത്.

അത്തരത്തിൽ കഴിഞ്ഞ ടാസ്കിലെ പെർഫോമൻസിനെ അടിസ്ഥാനത്തിൽ റിതു മന്ത്ര മണിക്കുട്ടൻ കിടിലം ഫിറോസ് തുടങ്ങിയവരെയാണ് ക്യാപ്റ്റൻ ആകുന്നതിനു വേണ്ടി ബിഗ് ബോസ് ഹൗസിൽ ഉള്ളവർ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇനി ബിഗ് ബോസ് നൽകുന്ന ക്യാപ്റ്റൻസി ടാസ്ക് പൂർത്തിയാക്കുന്നത് ആരാണോ അവരായിരിക്കും ഈ ആഴ്ചയിലെ ബിഗ് ബോസ് ഹൗസില് ക്യാപ്റ്റനായി മാറുക. നിലവിൽ റംസാൻ ആണ് ക്യാപ്റ്റനായി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഇനി അടുത്തത് ആര് എന്ന ചോദ്യം പ്രേക്ഷകർ ചോദിയ്ക്കുന്നു.

മീശമാധവൻ ആയി എത്തി ടാസ്കിൽ അതിശയകരമായ പെർഫോമൻസ് നടത്തിയ വ്യക്തിയായിരുന്നു മണിക്കുട്ടൻ. ഓവറോൾ പെർഫോമൻസ് മണിക്കുട്ടൻ തന്നെയാണ് മികവ് തെളിയിച്ചത്. മണിക്കുട്ടൻ മീശമാധവൻ എന്ന ക്യാരക്ടർ പ്രേക്ഷകരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മീശമാധവൻ ആയി മണിക്കുട്ടൻ അഭിനയിക്കുകയായിരുന്നില്ല മറിച്ച് ജീവിക്കുകയായിരുന്നു ചെയ്തത്. അതുപോലെ തന്നെയായിരുന്നു റിതു മന്ത്രയും. യക്ഷിയായി എത്തി ബിഗ് ബോസ് ഹൗസിൽ ഉള്ള എല്ലാവരെയും ഭയപ്പെടുത്തുകയും ആകാംക്ഷ നിറയ്ക്കുകയും ചെയ്ത ഒരു വ്യക്തിയാണ് റിതു. ഭയത്തിനൊപ്പം തമാശയും കൊണ്ടുവരാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെ വളരെയധികം എന്റർടൈനിങ് ആയിരുന്നു ഋതുവിന്റെ പെർഫോമൻസ്. അക്കാര്യം പ്രേക്ഷകർ ഒന്നടങ്കം സമ്മതിക്കുകയും ചെയ്യും. ഈയൊരു പെർഫോമൻസോടെ ഋതുവിനെ ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്.

രാജമാണിക്യം എന്ന മമ്മൂട്ടി കഥാപാത്രത്തെയായിരുന്നു കിടിലൻ ഫിറോസിന് അവതരിപ്പിക്കുവാൻ ലഭിച്ചത്. മമ്മൂട്ടി ആയുള്ള താരത്തിന് വേഷപ്പകർച്ചയും മറ്റും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ടാസ്ക് തുടങ്ങിയതുമുതൽ അവസാനിക്കുന്നതുവരെ ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾ ഒന്നടങ്കം ആ കഥാപാത്രങ്ങൾ ആയി തന്നെ നില കൊള്ളുകയായിരുന്നു. തമാശയും വഴക്കും സംസാരവും എല്ലാം ആ കഥാപാത്രങ്ങളായി നിലകൊണ്ടു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആ ടാസ്ക് കാണുവാനും വളരെയധികം പ്രേക്ഷകർക്ക് ഇഷ്ടവുമായി. ഇന്നിപ്പോൾ ക്യാപ്റ്റൻസി ടാസ്കിൽ മണിക്കുട്ടനും റിതു വിനും കിടിലം ഫിറോസിന് ബിഗ് ബോസ് നൽകുന്നത് ഇതാണ്. മൂന്നുപേരുടെയും ശരീരത്തിൽ കയർ ചുറ്റി യിട്ടുണ്ട്. ഇത് മറ്റൊരു വസ്തുവിലേക്ക് കൈകൾ ഉപയോഗിക്കാതെ വേഗതയോടെ യും കൃത്യതയോടെയും ചുറ്റി എടുക്കുക. ഈയൊരു ടാസ്ക് എപ്രകാരമാണ് മത്സരാർത്ഥികൾ നിർവഹിക്കുക എന്ന് കാണുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ ഒന്നടങ്കം. ആരാകും അടുത്ത ആഴ്ചത്തെ ക്യാപ്റ്റൻ എന്ന കാര്യം അറിയുവാനുള്ള ആകാംക്ഷയും പ്രേക്ഷകർക്ക് ഉണ്ട്.