‘ഇത് പലർക്കും ദഹിക്കില്ല, ചിരിച്ചു സംസാരിക്കുന്നവർ പോലും ഇതു കാണുമ്പോൾ മുഖം കറുപ്പിക്കും’ അനുഭവം തുറന്നു പറഞ്ഞു നടി മായ മേനോൻ.

0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മായ മേനോൻ. താരം അഭിനയിച്ച മിക്ക സിനിമകളും വലിയതോതിൽ തന്നെ പ്രേക്ഷകർ സ്വീകരിച്ചു. ഒരുപക്ഷേ മലയാളക്കര നെഞ്ചിലേറ്റിയ ഒരു യുവ നടിയാണ് മായ മേനോൻ. തൻറെ മികച്ച രീതിയിലുള്ള അഭിനയവും സൗന്ദര്യവും താരത്തെ മറ്റുള്ള നടികളിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്നു.

 

വളരെ കുറച്ചു സിനിമ കൊണ്ട് തന്നെ മലയാളിയുടെ മനസ്സിൽ സ്ഥാനംപിടിച്ച കലാകാരിയാണ് മായ മേനോൻ. ഓള്, അബി, മായാനദി, മഡോണ, ശിക്കാരി ശംഭു, ലൗ ആക്ഷൻ ഡ്രാമ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മായ മാറി. സമൂഹ മാധ്യമത്തിൽ സജീവമായ മായാ മേനോൻ തന്നെ പലരും സംഘി എന്ന് അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ച് അഭിമുഖത്തിൽ തുറന്നുപറയുകയാണ് ഇപ്പോൾ.

‘സംഘി എന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്’രാഷ്ട്രീയം പറയാറില്ല, ജീവിതത്തിലും എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ അഭിപ്രായമുണ്ട്. സമൂഹ മാധ്യമങ്ങൾ പറയുകയും ചെയ്യും . ഒരു നടി അത് ചെയ്യുന്നത് പലർക്കും ദഹിക്കുന്നില്ല. ചിരിച്ചു ലോഹ്യം പറയുന്ന ആൾക്കാർ പോലും ഇത് കാണുന്ന ആളുടെ മുഖം കറുപ്പിക്കും. സ്ത്രീകൾ അഭിനയിക്കുന്നതും രാഷ്ട്രീയം പറയുന്നതുമെല്ലാം നമുക്കിപ്പോഴും മനസ്സുകൊണ്ട് സ്വീകരിക്കാൻ ആവുന്നില്ല’ താരം പറയുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മായാ ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം സ്ഥിരമായി ശ്രീകൃഷ്ണഭഗവാൻ ഫോട്ടോ ഷെയർ ചെയ്യാറുണ്ട്. അതിൽ മതമോ രാഷ്ട്രീയമോ ഇല്ല എന്നും തൻറെ ഭക്തിയുടെ ഭാഗമാണ് എന്നും മായ
മേനോൻ പറയുന്നു. നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്ത് എത്തുന്നത്.