മധുവിധു യാത്രയ്ക്കിടയിൽ അഞ്ജലി പോയതെവിടേയ്‌ക്ക് ? ആശങ്കയിൽ സാന്ത്വനം കുടുംബം !

0

മലയാളി സീരിയൽ പ്രേമികളുടെ ഒന്നടങ്കം മനം കവർന്നിരിയ്ക്കുകയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. നിരവധി ആരാധകരാണ് സീരിയലിനും സീരിയലിലെ കഥാപാത്രങ്ങൾക്കുമുള്ളത്. ഇന്നിപ്പോൾ മധുവിധു യാത്രയ്ക്കിടയിൽ അഞ്ജുവിനെ കാണാതെ പോകുമ്പോഴുള്ള ശിവന്റെ അസ്വസ്ഥതകളാണ് അടുത്ത എപ്പിസോഡിൽ കാണാനുള്ളത്. അതുകൊണ്ട് തന്നെ അഞ്ചു എവിടേക്കാണ് പോയതെന്നും, അഞ്ജുവിനെ കാണാതെയുള്ള ഈ സാഹചര്യത്തിൽ ശിവൻ എത്രമാത്രം അഞ്ജുവിനെ ഇഷ്ടപ്പെടുന്നുണ്ട് എന്ന കാര്യം വ്യക്തമാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകർ ഒന്നടങ്കം.

എന്നാൽ അതിനു മുൻപായി റൂമിലെത്തി ശിവാജ്ഞലി ഉറങ്ങാനു൮ള്ള തയ്യാറെടുപ്പിൽ ആയിരുന്നു. മൂന്നാറിൽ ആയതിനാലും, നല്ല തണുപ്പുള്ള പ്രദേശമായതിനാലും ശിവനോട് ബെഡിൽ കയറി കിടക്കാൻ അഞ്ചു പറയുകയായിരുന്നു. എന്നാൽ അഞ്ജുവിന്റെ ഈ ആവശ്യം തള്ളി തനിയ്ക്ക് ഈ തണുപ്പൊന്നും ഒരു പ്രശ്നമല്ല എന്ന മട്ടിൽ ശിവൻ താഴെ ഷീറ്റ് വിരിച്ച് കിടക്കുകയായിരുന്നു. എന്നാൽ പതിയെ പതിയെ ശിവന് തണുപ്പ് സഹിക്കാൻ സാധിയ്ക്കാതെ ആകുകയും, ഉടൻ തന്നെ നിലത്തുനിന്ന് എഴുനേറ്റ് കസേരയിൽ ഇരിയ്ക്കുകയുമായിരുന്നു. തണുത്ത് വിറച്ചിരിയ്ക്കുന്ന ശിവനെ കണ്ട അഞ്ചു ഉടൻ തന്നെ എഴുനേറ്റ് ബെഡിൽ കിടക്കാൻ പറയുകയും ചെയ്തു. എന്നാൽ ശിവൻ ഉരുണ്ടു കളിയ്ക്കുകയായിരുന്നു.

എന്നാൽ ഇതേസമയം അപ്പുവും ഹരിയും നല്ല സന്തോഷത്തിലാണ് ഉള്ളത്. താൻ ഒരു നല്ല ഭാര്യ ആകണമെങ്കിൽ ഹരി നല്ലൊരു ഭർത്താവാകണം എന്ന് അപ്പു പറയുന്നുണ്ട്. ഈ സംസാരത്തിനു ശേഷം ഇരുവരും പ്രണയാതുരരാകുന്ന കാഴ്ചയാണ് കാണുവാൻ സാധിയ്ക്കുന്നത്. തമിഴിലെ പാണ്ഡ്യൻ സ്റ്റോർ എന്ന സീരിയലിന്റെ മൊഴിമാറ്റമാണ് സാന്ത്വനം. സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ജനഹൃദയങ്ങൾ കീഴടക്കുവാനും സാന്ത്വനത്തിനു സാധിച്ചു. ഏഷ്യാനെറ്റിൽ നമ്പർ വൺ റേറ്റിംഗിലുള്ള സീരിയൽ കൂടിയാണ് സാന്ത്വനം.