അങ്ങനെ നമ്മുടെ അശ്വതി ചേച്ചിയുടെ കുടുംബം വീണ്ടും വലുതാകുന്നു, പുതിയ അതിഥിയെ സ്വാഗതം ചെയ്യാനൊരുങ്ങി താരം

0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ടെലിവിഷനിലെ നിരവധി പരിപാടികൾ അവതരിപ്പിച്ചത് അശ്വതി ആയിരുന്നു. ഫ്ലവേഴ്സ് ടിവിയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്നു പറയാം. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ് താരമിപ്പോൾ.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ സ്വീകരിക്കപ്പെടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. വീട്ടിലേക്ക് പുതിയ ഒരു അതിഥിയെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ.

“ഉടൻതന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വരുന്നു. ഞങ്ങളുടെ കുടുംബത്തിൻ്റെ അംഗ സംഖ്യ നാലായി ഉയരാൻ പോകുന്നു” – ഇതായിരുന്നു അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. “ഞാൻ ഒരു ചേച്ചി ആവാൻ പോവുകയാണ്” എന്ന് എഴുതിയ ഒരു ബോർഡും അശ്വതിയുടെ മകൾ കയ്യിൽ പിടിച്ചിട്ടുണ്ട്. നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറൽ ആവുകയും ചെയ്തു. ധാരാളം ആളുകൾ ആണ് ഇപ്പോൾ താരത്തിന് ഇപ്പോൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ടെലിവിഷൻ അവതാരിക എന്നതിന് പുറമേ ഒരു എഴുത്തുകാരി കൂടിയാണ് അശ്വതി. റേഡിയോ അവതാരിക ആയിട്ടും താരം പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിലൂടെ ആയിരുന്നു താരത്തിൻറെ തലവര തെളിയുന്നത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതരിപ്പിച്ച കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു. തൊടുപുഴ സ്വദേശിയാണ് അശ്വതി. ശ്രീകാന്ത് ടി.എസ്. എന്നാണ് ഭർത്താവിൻറെ പേര്.