താരത്തിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ ; പുതിയ ചിത്രത്തിന് വേണ്ടിയാണോ ഈ ലുക്കെന്ന് ആരാധകർ !

0

യുവതാരങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് നിവിൻപോളി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലൂടെയാണ് നിവിൻ പോളി സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് തട്ടത്തിൻ മറയത്ത് എന്ന റൊമാന്റിക് ചിത്രം നിവിനു സമ്മാനിച്ചത് കൈനിറയെ സിനിമകളായിരുന്നു. നിവിൻ സിനിമ ജീവിതത്തിലെ വലിയ ഒരു ഏട് തന്നെയായിരുന്നു തട്ടത്തിന്മറയത്. തട്ടത്തിൻ മറയത്തിനു ശേഷം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിൽ നായകനായി നിവിൻ എത്തി. സമൂഹമാധ്യമങ്ങളും താരം സജീവമാണ്.

ഇപ്പോൾ താരത്തിന്റെ ഒരു പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. നിവിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചലച്ചിത്രമായ മഹാവീര്യറിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ പല ഗ്രൂപ്പുകളിലും പേജുകളിലും എല്ലാം ന്യൂ ലുക്ക് എന്ന ക്യാപ്ഷൻ ഓടെ ചിത്രം പ്രചരിക്കുന്നുണ്ട്. താടിയും മുടിയും നീട്ടി വളർത്തി തൊപ്പി വെച്ച ഒരു ചിത്രമാണ് ഇപ്പോൾ നിവിന്റേതായി പ്രചരിക്കുന്നത്.

എന്തായാലും താരത്തിനെ ചിത്രങ്ങൾ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തുകഴിഞ്ഞു. ഓരോ കാലഘട്ടത്തിലും അതിന്റെതായ മാറ്റങ്ങൾ രൂപത്തിലും ഭാവത്തിലും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് ഒരു നായക നടനാണ് നിവിൻ പോളി. അവിചാരിതമായി ഉള്ള നിവിന്റെ ഈയൊരു സ്വഭാവം തന്നെയാണ് പല ചിത്രങ്ങളിലും നിവിനെ നായകൻ ആക്കിയതിനുള്ള പ്രധാന കാരണവും. വിനീത് ശ്രീനിവാസൻ മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലേക്കും തട്ടത്തിൻ മറയത്തിലേക്കും നിവിനെ നായകൻ ആകുന്നതിനുള്ള കാരണം ഒരിക്കൽ വ്യക്തമാക്കിയതാണ്. നിവിന്റെ വേഷപ്പകർച്ചയും രൂപ മാറ്റവും തന്നെയായിരുന്നു അന്ന് വിനീത് ശ്രീനിവാസൻ പ്രധാന കാരണമായി പറഞ്ഞതും. വലിയ രീതിയിൽ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന താരത്തിന് മൂത്തോനിലെ അഭിനയ പ്രകടനത്തിന് പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു. അടുത്തതായി താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് നിവിൻപോളിയുടെ ആരാധകർ ഒന്നടങ്കം.