ഉപ്പും മുളകിലെയും കേശുവിനെയും ശിവയേയും കണ്ടോ ; കുട്ടികളാകെ മാറിപ്പോയി !

0

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നായിരുന്നു ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും. ബാലുവിനെയും കുടുംബത്തെയും അത്രമാത്രം പ്രേക്ഷകർ സ്വീകരിച്ചിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് ഇനിയും ഉപ്പും മുളകും പുനരാരംഭിയ്ക്കണം എന്നാണ് ആരാധകരുടെ പക്ഷം. ബാലു, നീലു, മുടിയാണ്, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി തുടങ്ങിയ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരു കൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഇവർക്കെല്ലാം നിരവധി ആരാധകരും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ ചിത്രങ്ങളും വിഡിയോകളും ഇപ്പോഴും വൈറൽ ആയി മാറാറുണ്ട്.

അത്തരത്തിൽ ഇന്ന് വിരൽ ആയി മാറിയിരിയ്ക്കുന്നത് ശിവാനിയുടെയും കേശുവിന്റെയും ചിത്രമാണ്. ഇരുവരും ഏതോ ഫങ്ക്ഷനിൽ ഒരുമിച്ച് പങ്കെടുത്തപ്പോൾ എടുത്ത ചിത്രമാണ് അത്. ശിവാനി തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. അൽ സാബിത്തും ശിവാനി മേനോനുമാണ് ഉപ്പും മുളകിൽ കേശുവും ശിവയുമായി എത്തി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം മനം കീഴടക്കിയത്. ശിവ പലപ്പോഴും മുടിയനൊപ്പമുള്ള ഡാൻസ് വിഡിയോകളുമായി പ്രേക്ഷകരുടെ ഇടയിലേക്ക് എത്താറുണ്ട്. എന്നാൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണു ശിവയേയും കേശുവിനെയും ഒരുമിച്ച് കാണുവാൻ സാധിച്ചത്.

അതുകൊണ്ട് തന്നെ ആരാധകർ ഒന്നടങ്കം ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. രണ്ടു പേരും ആ കോച്ച് കുട്ടികളിൽ നിന്നും മാറി വലിയ കുട്ടികളായി മാറി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഒപ്പം തന്നെ ഉപ്പും മുളകും വീണ്ടും പുനരാരംഭിയ്ക്കണം എന്നും ആരാധകർ പറയുന്നുണ്ട്. എന്തായാലും പൊടിമീശയുമൊക്കെയായി എത്തിയ കേശുവിന്റെയും കുസൃതി ചിരിയുമായി എത്തിയ ശിവയുടെ ചിത്രങ്ങളാണ് ഇപ്പോൾ എംസമൂഹമാധ്യമങ്ങളിലെ മുഖ്യ ആകർഷണം .