മക്കൾക്കൊപ്പം അമ്മയും ചേർന്നപ്പോൾ സംഭവം കളർ ആയി ! അഞ്ച് സഹോദരികൾ എന്ന് സോഷ്യൽ മീഡിയ !

0

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. കൃഷ്ണ സഹോദരിമാർക്കെല്ലാം ആരാധകർ ഉണ്ടെങ്കിലും അഹാനയോട് ഒരു പ്രത്യേക ഇഷ്ടം മലയാളികൾക്ക് ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് അതിയായ ആവേശവുമാണ് ഉള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു ക്രിസ്ത്യൻ വിവാഹ വസ്ത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ആ വേഷം വലിയ രീതിയിൽ ആളുകളെ ചിന്താകുഴപ്പത്തിൽ ആക്കിയെങ്കിലും, പിന്നീട് സംഭവം എല്ലാം ശെരി ആക്കുകയായിരുന്നു. സാങ്കൽപ്പിക വിവാഹം ആണെന്ന് താരം തന്നെ പറഞ്ഞതോടെയാണ് ആ ഒരു ആശയക്കുഴപ്പം തീർന്നത്.

എന്നാൽ ഇന്നിപ്പോൾ സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പമാണ് താരം എത്തിയിരിയ്ക്കുന്നത്. കൃഷ്ണ കുടുംബം ഒന്നടങ്കം ഒറ്റ ഫ്രെമിൽ അതും, വിവാഹ വസ്ത്രത്തിൽ എത്തിയതിന്റെ ആവേശത്തിൽ ആണ് ആരാധകർ ഒന്നടങ്കം. എന്തായാലും താരം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രം ഇരു കൈയും നീട്ടിയയാണ് ആരാധകർ സ്വീകരിച്ചിരിയ്ക്കുന്നത്. അഹാനയും ഇഷാനിയും ചിത്രങ്ങൾ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിട്ടുണ്ട്. ‘അമ്മ സിന്ധു , അഹാന, ദിയ, ഇഷാനി, ഹസിക തുടങ്ങിയവരായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നു. വെള്ള വസ്ത്രം ധരിച്ച് തന്നെയാണ് ഇവരെല്ലാം എത്തിയിരിയ്ക്കുന്നത്.

അഹാനയ്ക്ക് ഒരു ക്രിസ്ത്യൻ മതാചാരപ്രകാരം വിവാഹം നടന്നാൽ എങ്ങനെ ഉണ്ടാകുമെന്നും, അപ്പോൾ മറ്റുള്ളവരുടെ വസ്ത്ര ധാരണം എപ്രകാരമായിരിയ്ക്കുമെന്നുമാണ് ചിത്രം കാണിച്ച് തരുന്നത്. “വരനെ തിരയുന്നതിൽ വിഷമിക്കേണ്ട. തികച്ചും പെൺകുട്ടികളുടെ കാര്യമായിരുന്നു അത്.” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് അഹാന സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. കുറെ നാളുകൾക്ക് ശേഷം അമ്മയെയും മക്കളെയും ഒറ്റ ഫ്രെയിമിൽ കാണാൻ സാധിച്ചതിന്റെ സന്തോഷവും ആരാധകർ പങ്കുവെയ്ക്കുന്നു.