കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുഖ്യമന്ത്രി ആവാൻ ശശി തരൂരിന് കഴിയും , വൈറലായി പ്രതാപ് പോത്തൻറെ ഫേസ്ബുക്ക് പോസ്റ്റ്

0

തൻറെ വ്യക്തിപരമായ നിലപാടുകൾ കൊണ്ട് പൊതുവേ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്ന സിനിമാനടനാണ് പ്രതാപ് പോത്തൻ. തൻറെ അഭിപ്രായം തുറന്നു പറയാൻ അദ്ദേഹത്തിന് ഒരു മടിയും ഇല്ല എന്നതാണ് പ്രധാന കാര്യം.ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് എംപി ശശിതരൂരിനെ കുറിച്ചു പ്രതാപ് പോത്തൻ നടത്തിയ ചില പരാമർശങ്ങൾ ആണ്. ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തുന്നു.

കോൺഗ്രസ് നേതാവ് ശശി തരൂർ അടുത്ത കേരള മുഖ്യമന്ത്രി ആവട്ടെ എന്നാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ പറഞ്ഞത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ തരൂരിന് ആകുമെന്നും പോത്തൻ കുറിച്ചു. തൻറെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ പരാജയം വ്യക്തമായ സാഹചര്യത്തിൽ ആയിരുന്നു താരത്തിൻറെ പ്രതികരണം. മാത്രമല്ല കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രി ആകുവാനും ശശി തരൂരിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതാപ് പോത്തൻ നടത്തിയ ഈ പരാമർശം ഇപ്പോൾ ചൂടൻ ചർച്ചാവിഷയമായിരിക്കുകയാണ്.

പ്രതാപ് പോത്തൻ പങ്കുവെച്ച പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് ഇപ്പോൾ മികച്ച മുഖ്യമന്ത്രി ഉണ്ടെന്നും, ശശി തരൂർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കൊടുക്കട്ടെ എന്നും അഭിപ്രായങ്ങൾ വരുന്നു.