‘വിശന്നിട്ടാ മുതലാളി’ ബേസിലിനെ ട്രോളി ടോവിനോ ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

മലയാളത്തിലെ യുവതാരങ്ങൾക്കിടയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് ടോവിനോ തോമസ്. മായാനദി എന്ന ഹിറ്റ് ചലച്ചിത്രം പുറത്തിറങ്ങിയതോടെയാണ് ടോവിനോയുടെ അഭിനയ ജീവിതം നേർ വരയിലായത്. അതിനു മുൻപ് നിരവധി ചിത്രങ്ങളിൽ ടോവിനോ അഭിനയിച്ചെന്നാൽ പോലും താരത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നത് മായാനദിയാണ്. മായാനദിയ്ക്ക് ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ സാധിച്ച ടോവിനോ തമിഴിലും തന്റെ വരവറിയിച്ചു. മാരി 2 ൽ ധനുഷിന്റെ വില്ലനായാണ് ടോവിനോ എത്തിയത്. നിരവധി ആരാധകരുള്ള താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്.

താരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്ന ചിട്ടിത്തരങ്ങളും വിഡിയോകളുമെല്ലാം പലപ്പോഴും വലിയ സ്വീകാര്യത തന്നെയാണ് നേടാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരിയ്ക്കുന്നത്. ടോവിനോയുടെ ഉറ്റ സുഹൃത്തും മലയാള സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ ട്രോളികൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. താരത്തിന്റെ വരാനിരിയ്ക്കുന്ന ചിത്രമായ മിന്നൽ മുരളിയുടെ ലൊക്കേഷനിൽ വെച്ചുള്ള രസകരമായ ഒരു വീഡിയോ ആണ് അത്.

സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കുന്നതിനിടയിലായി ബേസിൽ ഒരു ഏത്തപ്പഴം കഴിയ്ക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. പഴം വിഴുങ്ങിയതിനു ശേഷമാണ് താരത്തിന്റെ വീഡിയോ പകർത്തുന്ന വിവരം ബേസിൽ അരിഞ്ഞത് തന്നെ. ആ സമയത്തെ താരത്തിന്റെ മുഖഭാവവും ആസ്വാദ്യകരമാണ്. ” വിശന്നിട്ടാ മുതലാളി ” എന്ന അടിക്കുറിപ്പോടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. ടോവിനോ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറൽ ആയി മാറുകയായിരുന്നു. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്. ബേസിലും വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് മിന്നൽ മുരളി.