പാബ്ലോ എസ്കോബാർ ‘ദി എൽ സെനോർ’ -കൊളംബിയ അടക്കി വാണ മയക്കുമരുന്ന് രാജാവിൻറെ കഥ കാണാം.

0

കള്ളക്കടത്തും മയക്കുമരുന്നും കൊണ്ട് തൻറെതായ ഒരു സാമ്രാജ്യം സൃഷ്ടിച്ച അധോലോക നായകനാണ് പാബ്ലോ എസ്കോബാർ. നീതിയും അനീതിയും അദ്ദേഹത്തിന് ബാധകം ആയിരുന്നില്ല. തൻറെ മുന്നോട്ടുള്ള യാത്രയിലെ തടസ്സങ്ങളെല്ലാം വെട്ടിവീഴ്ത്തി അയാൾ ഉയർന്നു. കൗമാരത്തിൽ ചെയ്തുകൂട്ടിയ പാപങ്ങളും ചെയ്തികളും അദ്ദേഹത്തിന് സമ്മാനിച്ചത് 45 വയസ്സിലെ മരണമായിരുന്നു. പക്ഷേ ഈ പ്രായത്തിനുള്ളിൽ കൊളംബിയ അടക്കിവാണിരുന്ന ഒരു അധോലോക നായകൻ ആയിരുന്നു പാബ്ലോ എസ്കോബാർ.


മരണം ആരുടെയും വിളിപ്പുറത്ത് അല്ലാത്തതിനാൽ ആഗ്രഹം സാക്ഷാത്കരിക്കാൻ കഴിഞ്ഞത് ചുരുക്കം പേർക്ക് മാത്രമായിരിക്കും. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഓർമ്മപ്പെടുത്തുന്ന ഒരു വ്യക്തിത്വമുണ്ട്. പാബ്ലോ എസ്കോബാർ എന്ന് മയക്കുമരുന്ന് രാജാവ്. ഒരേയൊരു രാജാവ്. പ്രശസ്തം എന്നതിനേക്കാൾ കുപ്രസിദ്ധിയെ സ്നേഹിച്ച വ്യക്തി. അമേരിക്കയും ലാറ്റിൻ അമേരിക്കയും മൂന്ന് പതിറ്റാണ്ട് തോക്കിൻമുനയിൽ വിറപ്പിച്ച ഡ്രഗ് ലോഡ്. ഒരു ഹോളിവുഡ് സിനിമയെ വെല്ലുന്നതായിരുന്നു ഈ അധോലോകനായകൻ നയിച്ച ജീവിതം.

ജീവിതംപോലെ മരണത്തിലും ധീരനായിരുന്നു എസ്കോബാർ. ജന്മ നഗരിയിൽ കൊളംബിയൻ പോലീസിനെ വെടിയേറ്റു വീഴുമ്പോഴും ഒരു ജനതയുടെ ഹൃദയത്തിൽ അദ്ദേഹം സ്ഥിര സ്ഥാനക്കാരൻ ആയിരുന്നു. കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് നിരന്തരമായി കടത്തി കോടീശ്വരനായ, പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ട വർക്കും വേണ്ടി അദ്ദേഹം ആത്മാർത്ഥമായി സേവനങ്ങൾ ചെയ്തു. ഈ സേവനങ്ങൾ ആണ് അദ്ദേഹത്തെ മയക്കുമരുന്ന് രാജാവ് എന്നതിനപ്പുറം റോബിൻഹുഡ് എന്ന പദവിയിലേക്ക് ഉയർത്തിയത്.