വിവാഹ വേഷത്തിൽ അഹാന ; ഞെട്ടിത്തരിച്ച് ആരാധകർ !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് അഹാന കൃഷ്ണ. ടോവിനോയ്ക്ക് ഒപ്പമുള്ള ലൂക്ക എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതം വേറെ ലെവലിലേയ്ക്ക് എത്തിയ്ക്കുവാൻ സാധിച്ച നായിക കൂടിയായിരുന്നു അഹാന. ആദ്യ സിനിമ ഞാൻ സ്റ്റീവ് ലോപ്പസ് ആയിരുന്നു എങ്കിലും. താരത്തിന് ജനശ്രദ്ധ ലഭിച്ചത് ലൂക്കയിലെ അഭിനയത്തിലൂടെയായിരുന്നു. നിരവധി നല്ല അഭിപ്രായങ്ങളും താരം ലൂക്കയിലെ അഭിനയത്തിലൂടെ സ്വന്തമാക്കി. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന് മില്ലിയൻസ് ഓഫ് ഫോളോവെർസ് ആണ് ഉള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ പലപ്പോഴും വൈറൽ ആയി മാറാറുമുണ്ട്.

ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്. ക്രിസ്ത്യൻ വിവാഹ വേഷത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ വിവാഹം കഴിഞ്ഞോ, ക്രിസ്ത്യനെ ആണോ വിവാഹം കഴിച്ചത് തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് വന്നുകൊണ്ടേ ഇരിയ്ക്കുന്നത്. എന്നാൽ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം താരം പങ്കുവെച്ച ചിത്രത്തിനൊപ്പം തന്നെ കുറിച്ചിട്ടുണ്ട്.

” എനിയ്ക്കൊരു സാങ്കൽപ്പിക ക്രിസ്ത്യൻ വിവാഹമുണ്ടായിരുന്നു, അതിലെ കുറച്ച് ചിത്രങ്ങൾ ” എന്നായിരുന്നു താരം കുറിച്ചത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് എന്ന് സാരം. ക്രിസ്ത്യൻ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയതിനാൽ എന്തായാലും ചോദ്യങ്ങൾ എത്തുമെന്നറിയാവുന്നതിനാലാകും താരം ഇത്തരത്തിൽ ഒരു ക്യാപ്ഷൻ ഇട്ടത് തന്നെ. എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മണവാട്ടിയുടെ വേഷത്തിൽ അതിമനോഹര ആയിരിയ്ക്കുകയാണ് അഹാന. വെള്ള റോസാപൂ ചെണ്ടും കൈയ്യിൽ പിടിച്ച് വെള്ള നിറത്തിലുള്ള സാരിയുമുടുത്ത് വന്ന താരത്തിന്റെ ഈ ചിത്രങ്ങൾ താരത്തിന്റെ ആരാധകരുടെ എണ്ണം വർദ്ധിപ്പിയ്ക്കും എന്ന കാര്യം ഉറപ്പാണ്. അടിയാണ് താരത്തിന്റേതായി ഇനി വരാനിരിയ്ക്കുന്ന ചിത്രം.