വൈറലായി അഖിൽ ആനന്ദിന്റെ വിവാഹ ചിത്രങ്ങൾ, ഒപ്പം വൃദ്ധിയുടെ ഡാൻസും ; വിവാഹ വീഡിയോ കാണാം !

0

മഴവിൽ മനോരമയിലെ ഹിറ്റ് പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞപൂവ്. നിരവധി ആരാധകരുള്ള പരമ്പരയിലെ കഥാപാത്രങ്ങൾക്കും ആരാധകരുടെ എണ്ണം കുറവല്ല. മറ്റ് പരമ്പരകളിൽ നിന്നും വത്യസ്തമായ എന്തോ ഒന്ന് മഞ്ഞിൽവിരിഞ്ഞ പൂവിനുണ്ട് എന്ന അഭിപ്രായമാണ് പ്രേക്ഷകർക്ക് ഉള്ളത്. യുവ കൃഷ്ണയും, മാളവികയുമാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധാന്യം നൽകിക്കൊണ്ടാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. അത്തരത്തിൽ പരമ്പരയിൽ ഏറെ ജനപ്രിയനായ ഒരു കഥാപാത്രമാണ് പിച്ചാത്തി ഷാജി. നിരവധി ആരാധകരാണ് ഈ കഥാപാത്രത്തിന് ഉള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജിയുടെ വിവാഹം നടന്നത്.

പത്തനംതിട്ട സ്വദേശിയായ അഖിൽ ആനന്ദ് ആണ് പിച്ചാത്തി ഷാജിയായി മഞ്ഞിൽ വിരിഞ്ഞ പൂവിൽ വേഷമിടുന്നത്. പിച്ചാത്തി ഷാജി എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും മനസിലാകും സീരിയലിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്ന്. ഒരു മിനിസ്ക്രീൻ വില്ലൻ കഥാപാത്രത്തിന് ഇത്രയുമധികം സ്വീകാര്യത ഇതിനു മുൻപ് ലഭിച്ച് കാണില്ല. ഇന്നിപ്പോൾ താരത്തിന്റെ വിവാഹ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.

ലാൽ ഫോട്ടോഗ്രാഫിയ്ക്ക് വേണ്ടി പ്രഭുലാൽ പകർത്തിയ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നത്. അഖിലിന്റെ വിവാഹം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞ വിവരം മലയാളികൾ അരിഞ്ഞത്. എന്നാൽ മഞ്ഞിൽ വിരിഞ്ഞപൂവിൽ ബാലതാരമായി എത്തിയ വൃദ്ധി വിശാലിന്റെ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അഖിലിന്റെ വിവാഹ വാർത്ത കേരളക്കര ഒന്നടങ്കം അറിയുകയും ഏറ്റെടുക്കുകയുമായിരുന്നു. കാരണം ആ ഡാൻസ് വീഡിയോ കനത്ത മലയാളികൾ ഉണ്ടാകില്ല.

ജനഹൃദയങ്ങൾ ഇതിനോടകം തന്നെ ആ കൊച്ചുമിടുക്കിയുടെ ഡാൻസിനെ ഏറ്റെടുത്ത് കഴിഞ്ഞു. ആളുകളുടെ വാട്സാപ്പ് സ്റ്റാറ്റസ് വരെ ഇപ്പോൾ വൃദ്ധിയുടെ ഡാൻസ് വീഡിയോ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. ലാൽ ഫോട്ടോഗ്രാഫി ടീം ആണ് വൃദ്ധികുട്ടയുടെ ഡാൻസ് വീഡിയോ പകർത്തിയത്. പത്തനംതിട്ട റാന്നിയിൽ വെച്ചായിരുന്നു അഖിലിന്റെ വിവാഹം നടന്നത്.

റാന്നി സ്വദേശിനി സനംദേവിയെയാണ് താരം വിവാഹം കഴിച്ചത്. താര സമ്പന്നമായിരുന്നു വിവാഹം. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മിക്ക താരങ്ങളും അഖിലിന്റെ വിവാഹത്തിന് എത്തി. സാജൻ സൂര്യ ,വിവേക് ഗോപൻ, മാളവിക, ഷോബി തിലകൻ, യുവ കൃഷ്ണ, ശാലു മേനോൻ, ജിസ്മി, തുടങ്ങിയ നിരവധി താരങ്ങളാണ് അഖിലിന്റെ വിവാഹത്തിന് പങ്കെടുത്തത്.

എഞ്ചിനീയറിംഗ് ബിരുദധാരിയായ അഖിൽ അഭിനയമോഹത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചാണ് സീരിയലിലേയ്ക്ക് ചേക്കേറിയത്. കൃഷ്ണതുളസി ആയിരുന്നു അഖിലിന്റെ അരങ്ങേറ്റം കുറിച്ച സീരിയൽ. തുടർന്ന് ഭാര്യയിലും താരം വേഷമിട്ടു. ഭാര്യയിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെയാണ് മഞ്ഞിൽവിരിഞ്ഞ പൂവിലേയ്ക്ക് അഖിൽ എത്തിപ്പെട്ടത്.