സിനിമയിലേക്കുള്ള വാണി വിശ്വനാഥിന്റെ തിരിച്ചുവരവ് ഉടൻ ! മറുപടിയുമായി ബാബുരാജ് !

0

ഒരുകാലത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിൽ അവിസ്മരണീയമാക്കിയ താരമാണ് വാണി വിശ്വനാഥ്. ഏതൊരു കഥാപാത്രത്തെയും ചങ്കുറപ്പോടെ ഏറ്റുവാങ്ങി, അതിനെ വളരെ സ്വാഭാവികമായ അഭിനയ രീതിയിലൂടെ അഭിനയിച്ച് കാണിയ്ക്കുവാനുള്ള താരത്തിന്റെ കഴിവ് ആരാധകരും സിനിമാലോകവും തിരിച്ചറിഞ്ഞതാണ്. ആക്ഷൻ രംഗങ്ങൾ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും സ്വാഭാവികതയോടെ അഭിനയിച്ച് ഫലിപ്പിയ്ക്കുവാൻ സാധിയ്ക്കുമെന്നും വാണി വിശ്വനാഥ് തെളിയിച്ചു കഴിഞ്ഞതാണ്. നായകന് ഒപ്പം നിൽക്കുന്ന നായിക, അല്ലെങ്കിൽ നായിക മാത്രമുള്ള സിനിമ ഇവയെല്ലാം ഒരുകാലത്ത് വാണി വിശ്വനാഥ് എന്ന നടിയുടെ നാം കണ്ടതാണ്. നായകൻ ഉണ്ടെങ്കിലേ സിനിമ വിജയിക്കൂ എന്ന് പറയുന്നവർക്ക് മുന്നിൽ നല്ല കഥയും അഭിനയിച്ച് ഫലിപ്പിയ്ക്കാൻ അറിയാവുന്ന കഥാപാത്രങ്ങളും സംവിധായകനും ഉണ്ടെങ്കിൽ നായകന്റെ ആവശ്യമില്ല, പകരം നായിക തന്നെ ധാരാളമാണ് എന്ന് കാണിച്ചു തന്ന നടിയാണ് വാണി വിശ്വനാഥ്.

സംവിധായകനും നടനുമായ ബാബു രാജിനെ വിവാഹം കഴിച്ചതിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ ബാബു രാജിനെ എവിടെ കണ്ടാലും ജനങ്ങൾക്ക് ചോദിയ്ക്കാനുള്ളത് വാണി വിശ്വനാഥിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചാണ്. എന്നാൽ പലപ്പോഴും വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല. വിവാഹവും, കുടുംബവും, കുട്ടികളും എന്നിങ്ങനെയായിരുന്നു ഓരോ തവണ അലഭിച്ചിരുന്ന ഉത്തരവും. എന്നാൽ ഇന്നിപ്പോൾ വാണി വിശ്വനാഥിന്റെ സിനിമ പ്രവേശനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് ബാബുരാജ് ഇപ്പോൾ.

ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. വാണി സിനിമ ചെയ്യേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. ഇടയ്ക്ക് വെച്ച് രണ്ടു തെലുങ്ക് സിനിമകളിൽ വാണി അഭിനയിച്ചിരുന്നു. ഒരുപാട് പേർ കഥകൾ പറയുവാനായി എത്തുന്നുണ്ട്. എന്നാൽ ഇപ്പോഴേ വേണ്ട എന്ന തീരുമാനത്തിലാണ് വാണി. കുട്ടികളുടെ കാര്യത്തിൽ തിരക്കിലാണ് വാണി ഇപ്പോൾ. എന്നായിരുന്നു താരം പറഞ്ഞത്. ഇടയ്ക്ക് വെച്ച് രാഷ്ട്രീയത്തിലും താരം ഒരു കൈ നോക്കിയിരുന്നു. എന്തായാലും താരത്തിന്റെ സിനിമ പ്രവേശനത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം.