മീശമാധവനായി മണിക്കുട്ടൻ ; ആകാംഷയോടെ ആരാധകർ !

0

ബിഗ് ബോസ് മലയാളം സീസൺ 3 ൽ ഏറ്റവുമധികം ആരാധകരുള്ള ഒരു മത്സരാർത്ഥിയാണ് മണിക്കുട്ടൻ. മികച്ച രീതിയിൽ ബിഗ് ബോസ് ഹൗസിനുള്ളിൽ കളിയാക്കുന്ന ഒരു മത്സരാർത്ഥി കൂടിയാണ് മണിക്കുട്ടൻ. അതുകൊണ്ട് തന്നെ തുടക്കം മുതലുള്ള മണിക്കുട്ടന്റെ ആരാധകരുടെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇന്നിപ്പോൾ ബിഗ് ബോസ് ഹൗസിനുള്ളിൽ നടക്കാൻ പോകുന്ന ചില കാഴ്ചകൾക്കായി പ്രേക്ഷകർ കാത്തിരിയ്ക്കുകയാണ്. ബിഗ് ബോസ്സിന്റെ അടുത്ത ടാസ്ക്കിലാണ് മണിക്കുട്ടൻ വേറെ ലെവലിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഇതിനു മുൻപ് ബിഗ് ബോസ് നൽകിയ ടാസ്ക്കിൽ സൈക്കിൾ ലൂയിസ് ആയിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ആ വേഷപ്പകർച്ച വലിയ രീതിയിലുള്ള തരംഗം തന്നെയാണ് പ്രേക്ഷകർക്കുള്ളിൽ ഉണ്ടാക്കിയത്.

ഇന്നിപ്പോൾ സൈക്കിൾ ലൂയിസിന് ശേഷം അടുത്തതായി മീശമാധവനായാണ് മണിക്കുട്ടൻ എത്താൻ പോകുന്നത്. ഓരോ സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് ഇത്തവണത്തെ ടാസ്ക്കിൽ മത്സരാർത്ഥികൾക്ക് നല്കിയിരിയ്ക്കുന്നത്. ആ കഥാപാത്രത്തെ എത്രമാത്രം മത്സരാർത്ഥികൾ മനോഹരമാക്കുന്നു എന്നറിയുവാൻ വേണ്ടിയാണു പ്രേക്ഷകരും കാത്തിരിയ്ക്കുന്നത്. നിറം, തേന്മാവിൻകൊമ്പത്ത്, രാജമാണിക്യം തുടങ്ങിയ ചലച്ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും എല്ലാം ആണ് ടാസ്ക്കിൽ നല്കിയിരിയ്ക്കുന്നത്.

മറ്റ് മത്സരാർത്ഥികൾ എങ്ങനെ വേഷ പ്രശ്ചന്നരായി എത്തുന്നു എന്നതിനുപരിയായി മണിക്കുട്ടൻ എങ്ങനെ എത്തുന്നു എന്നറിയുവാൻ വേണ്ടിയാണു ആരാധകർ ഒന്നടങ്കം കാത്തിരിയ്ക്കുന്നത്. കാരണം അത്രമാത്രം ഫാൻ പവർ ആണ് മണിക്കുട്ടന് ഇപ്പോൾ ഉള്ളത്. ബിഗ് ബോസ് ഹൗസിനുള്ളിലേയ്ക്ക് എത്തിയപ്പോൾ മുതൽ താൻ എന്താണോ അങ്ങനെ തന്നെ തുടരുകയാണ് മണിക്കുട്ടൻ. അത് തന്നെയാണ് താരത്തിന് ഇത്രയുമധികം ആരാധകർ ഉണ്ടാകാനുള്ള പ്രധാന കാരണവും. എന്തായാലും ഇന്നത്തെ ബിഗ് ബോസ് മലയാളം സീസൺ 3 യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ ബിഗ് ബോസ് ആരാധകരും, ഒപ്പം മണിക്കുട്ടൻ ആരാധകരും.