വർഷം കൂടുംതോറും പ്രായം കുറഞ്ഞു വരികയാണോ ? പ്രിയ നടിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

0

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. ഒരുകാലത്ത് മലയാളികളെയെല്ലാം ഒന്നടങ്കം അമ്പരപ്പിച്ച നടി. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം പിന്നീട് അഭിനയ ലോകത്ത് നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമാലോകത്ത് സജീവമായിരിക്കുകയാണ്. കുറച്ചുനാളത്തെ ഇടവേള എടുത്തെന്നാൽ പോലും ഇപ്പോഴും ആരാധകർ ഇരു കൈയും നീട്ടിയാണ് താരത്തിന്റെ സിനിമകൾ സ്വീകരിയ്ക്കുന്നത്. മമ്മൂക്കയുടെ കൂടെയുള്ള ദി പ്രീസ്റ്റ് ആണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മലയാളത്തിന് പുറമെ തമിഴിലും താരം ചുവട് വെച്ചിരുന്നു. ധനുഷിനൊപ്പമായിരുന്നു മഞ്ജുവിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം. അരങ്ങേറ്റ ചിത്രത്തിൽ തന്നെ നിരവധി നല്ല അഭിപ്രായങ്ങൾ താരം കരസ്ഥമാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം താരത്തിന്റെ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെയും വൈറൽ ആകാറുമുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. ത്രീ ഫോർത്തും ടോപ്പും ഇട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. കൂളിംഗ് ഗ്ലാസും വെച്ച്, കൈയ്യിൽ ഒരു കോഫിയും പിടിച്ചു കൊണ്ടിരിയ്ക്കുന്നു താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. “ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പുഞ്ചിരിയും, കോഫിയും അതിനെയെല്ലാം തരണം ചെയ്യാൻ സഹായിക്കുന്നു ” എന്നായിരുന്നു താരം ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചിരിയ്ക്കുന്നത്.

നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. അജു വർഗീസ്, ഐശ്വര്യ ലക്ഷ്മി, തുടങ്ങി നിരവധി താരങ്ങളും താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. എന്തായാലും മഞ്ജുവിന് പ്രായം കുറഞ്ഞു വരുവാണോ എന്ന സംശയത്തിലാണ് ആരാധകർ ഒന്നടങ്കം. കാരണം ഓരോ ചിത്രത്തിലും താരത്തിന്റെ പ്രായം കുറഞ്ഞു വരുന്നത് പോലെയാണ് തോന്നുന്നത്.