പ്രിയയുമായി പ്രണയത്തിലാകാനുള്ള കാരണം ഇതായിരുന്നോ ? ചാക്കോച്ചൻ പറഞ്ഞ കാരണം കേട്ട് ഞെട്ടി ആരാധകർ !

0

മലയാളികളുടെ എക്കാലത്തെയും റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ ചാക്കോച്ചൻ അനിയത്തിപ്രാവെന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. അന്ന് മുതൽ ഇങ്ങോട്ട് മലയാള സിനിമയിലെ റൊമാന്റിക് ഹീറോ തന്നെയാണ് താരം. അനിയത്തിപ്രാവിലൂടെ പ്രിയ താര ജോഡികളായി ശാലിനിയും ചാക്കോച്ചനും മാറി. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. താരത്തിന്റെ വലിയ ഒരു ആരാധികയായ പ്രിയയെയാണ് താരം വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഇന്നിപ്പോൾ പ്രിയയുമായുള്ള പ്രണയം ആരംഭിച്ചത് എങ്ങനെയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

നക്ഷത്ര താരാട്ട് എന്ന ചിത്രത്തിന് വേണ്ടി പങ്കജ് ഹോട്ടലിൽ താമസിയ്ക്കുമ്പോൾ ഇവാനിയോസിൽ നിന്നുമുള്ള കുറച്ച് ആരാധികമാർ തന്നെ കാണാൻ എത്തിയെന്ന് റിസപ്ഷനിൽ നിന്നും വിളിച്ച് പറഞ്ഞതിനെ തുടർന്ന് അവരെ കാണാൻ എത്തിയ ചാക്കോച്ചന്റെ കണ്ണുകൾ പ്രിയയുടെ പാമ്പിന്റെ സ്റ്റൈലിൽ ഉള്ള പൊട്ടിൽ ഉടക്കുകയായിരുന്നു. തുടർന്ന് പ്രിയ എങ്ങനെയോ ചാക്കോച്ചന്റെ നമ്പർ തപ്പിപ്പിടിച്ച് വിളിയ്ക്കുകയായിരുന്നു. ആ വിളി സൗഹൃദത്തിലേയ്ക്കും പിന്നീട് പ്രണയത്തിലേയ്ക്കും വഴി മാറുകയായിരുന്നു. എന്നാൽ താൻ ഒരു സിനിമാതാരമായതിനാൽ പ്രിയയുടെ കുടുംബം ഇക്കാര്യം വിശ്വസിച്ചിരുന്നില്ല. എന്നാൽ അന്ന് പ്രീഡിഗ്രി കഴിഞ്ഞു നിന്ന പ്രിയയ്ക്ക് എഞ്ചിനീയറിംഗ് പഠിയ്ക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം കഴിയ്ക്കാം എന്ന് പറയുകയായിരുന്നു.

തുടർന്ന് 2005 ൽ ഇരുവരും വിവാഹം കഴിയ്ക്കുകയായിരുന്നു. നീണ്ട 14 വർഷത്തിന് ശേഷം 2019 ൽ ഇരുവർക്കും ഒരു കുഞ്ഞും ജനിച്ചു. ഇസഹാക് എന്നാണ് കുഞ്ഞിന്റെ പേര്. ചാക്കോച്ചൻ ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. ഇന്നിപ്പോൾ ചാക്കോച്ചന്റെ ഈ പ്രണയം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയവും. നിരവധി ചലച്ചിത്രങ്ങൾ ആണ് ഇനി ചാക്കോച്ചന്റേതായി പുറത്തിറങ്ങാൻ ഉള്ളത് .