HomeFilm Newsരജനികാന്തിനെ പ്രേമിക്കാന്‍ തമന്ന; ജയിലറില്‍ രജനികാന്ത് ഉടന്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

രജനികാന്തിനെ പ്രേമിക്കാന്‍ തമന്ന; ജയിലറില്‍ രജനികാന്ത് ഉടന്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

വിജയ് നായകനായ ബീസ്റ്റിന്റെ വിജയത്തിന് പിന്നാലെ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. തലൈവര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കുന്ന സിനിമക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രവര്‍ത്തകര്‍.

സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷം ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. തമന്ന രജനികാന്തിന്റെ നായികയാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആഗസ്റ്റ് 17ന് ചിത്രത്തില്‍ തലൈവര്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഉണ്ടാകും.

ശിവരാജ് കുമാര്‍,  പ്രിയങ്ക മോഹന്‍, ശിവകാര്‍ത്തികേയന്‍, രമ്യ കൃഷ്ണന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുമെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും.

IMAGE SOURCE-PUBLIC DOMAIN

ഹൈദരാബാദില്‍ ജയിലറിന്റെ സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുകയണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു .ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം നടന്നിരുന്നത്. അതുകൊണ്ട് തന്നെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദിലാകാനാണ് സാധ്യത.

രജനിയുടെ അവസാന ചിത്രം അണ്ണാത്തെ പ്രതീക്ഷിച്ച വിജയം നേടാത്തത് ഈ ചിത്രം വിജയം നേടേണ്ടത് രജനികാന്തിന് അനിവാര്യമാണ്. അതുകൊണ്ട് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ഓരോ റിപ്പോര്‍ട്ടും ആരാധകരില്‍ ആവേശം ഉയര്‍ത്തുന്നുണ്ട്.

കോലമാവ് കോകില, ഡോക്ടര്‍, ബീസ്റ്റ് എന്നി ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സണ്‍ ഒരുക്കുന്ന ചിത്രമാണ് ജയിലര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments