HomeFilm Newsമമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി; ഇനി മലയാള സിനിമ റെക്കോര്‍ഡുകള്‍ മമ്മൂട്ടിയുടെ പേരിലേന്ന്...

മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി; ഇനി മലയാള സിനിമ റെക്കോര്‍ഡുകള്‍ മമ്മൂട്ടിയുടെ പേരിലേന്ന് ആരാധകര്‍

സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രമായ റോഷാക്കിന് വേണ്ടി. നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കണ്ട് സിനിമക്കായി ആവേശത്തോടെ നില്‍ക്കുന്ന സിനിമ പ്രേമികളില്‍ ആവേശം ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എത്തുന്നത്.
ചിത്രത്തിന്റെ റിലീഡ് ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രം സെപ്തംബര്‍ 29ന് തീയറ്ററില്‍ എത്തുമെന്നാണ് പുറത്ത് വരുന്ന പുതിയ സൂചനകള്‍.

റിലീസ് ഡേറ്റ് സംബന്ധിച്ച് സൂചന എത്തിയതോടെ മമ്മൂട്ടി ആരാധകര്‍ ആവേശത്തിലാണ്. മലയാള സിനിമ റെക്കോര്‍ഡുകള്‍ ഇനി മമ്മൂട്ടി സ്വന്തമാക്കും എന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.

ത്രില്ലെര്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ ആസിഫ് അലിയും അഭിനയിക്കുന്നുണ്ട്. ത്രില്ലറായി ഒരുങ്ങുന്ന റോഷാക്ക് നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ്.

IMAGE SOURCE-PUBLIC DOMAIN

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണിത്. ലിജോ ജോസ് സംവിധാനം ചെയ്യുന്ന നല്‍പകല്‍ നേരത്ത് എന്ന സിനിമയാണ് ആദ്യം നിര്‍മ്മിച്ചത്.
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുല്‍ ആണ്.

ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments