HomeFilm Newsബോക്‌സ് ഓഫീസില്‍ ദുല്‍ഖറിന്റെ തേരോട്ടം; സീതാരാമം ഒരാഴ്ച കൊണ്ട് നേടിയത് എത്രയെന്ന് അറിയാമോ

ബോക്‌സ് ഓഫീസില്‍ ദുല്‍ഖറിന്റെ തേരോട്ടം; സീതാരാമം ഒരാഴ്ച കൊണ്ട് നേടിയത് എത്രയെന്ന് അറിയാമോ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തി പുതിയ ചിത്രം സീതാരാമം കഴിഞ്ഞ വാരമാണ് തീയറ്ററില്‍ എത്തിയത്. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായി ഒരുങ്ങിയ സിനിമ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്. ചിത്രം ആദ്യവാരം കഴിയുമ്പോള്‍ സിനിമ, പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ വ്യക്തമാക്കുന്നത്.

ആഗോള മാര്‍ക്കറ്റില്‍ നിന്ന് ആദ്യ വാരം കൊണ്ട് 40 കോടിയില്‍ അധികമാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. റിലീസ് ദിവസം മാത്രം ചിത്രം 5.25 കോടി നേടിയിരുന്നു.

യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു. ഇതോടെ യുഎസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരമായി ദുല്‍ഖര്‍ മാറിയിരുന്നു.

ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 33 കോടിയും ചിത്രം നേടിയിരുന്നു.
ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രം തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളില്‍ എത്തിയിരുന്നു.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ്. മൃണാല്‍ ഠാക്കൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയത്.

രാശ്മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്മികയുടെ കഥാപാത്രത്തിന്റെ പേര്.ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments