HomeFilm Newsസീതാരാമത്തിന്റെ വിജയം ആഘോഷിക്കുന്ന ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാക്കിയ പുതിയ റിപ്പോര്‍ട്ട് കേട്ടോ; ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകര്‍

സീതാരാമത്തിന്റെ വിജയം ആഘോഷിക്കുന്ന ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാക്കിയ പുതിയ റിപ്പോര്‍ട്ട് കേട്ടോ; ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകര്‍

പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ന്ന മലയാളത്തിന്റെ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായി എത്തിയ പുതിയ ചിത്രം സീതാരാമം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

മനോഹര പ്രണയ ചിത്രം എന്നാണ് സിനിമ കണ്ട് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിനിമയിലെ ലഫ്റ്റാനന്റ് റാം ആയിട്ടുള്ള ദുല്‍ഖറിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍.

Image credit-public domain

ഇപ്പോഴിത ദുല്‍ഖറിന്റെ പുതിയ സിനിമയുടെ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നവാഗതനായ പ്രവീണ്‍ ചന്ദന് ഒപ്പം ദുല്‍ഖറിന്റെ പുതിയ ചിത്രം ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ദുല്‍ഖറിന്റെ കരിയറിലെ 36മത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ തന്നെയാകും.

മുഴുനീള കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ഒരു ഗ്രാമ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വിലാസിന മെമ്മോറിയല്‍ എന്നാണ് സിനിമയുടെ പേര് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Image credit-public domain

സൗബിന്‍ സാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗസ്റ്റ് 17ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. 45 ദിവസത്തെ ഷൂട്ടാണ് സിനിമയ്ക്ക് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍-മൃണാള്‍ ഠാക്കൂര്‍, എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഹനുരാഘവപുടിയാണ് സീതാരാമം ഒരുക്കിയിരിക്കുന്നത്. രശ്മിക മന്ദാനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments