HomeFilm Newsനടി ഷംന കാസീമിന്റെ വിവാഹം മുടങ്ങിയോ; നടി പ്രതികരിക്കുന്നു

നടി ഷംന കാസീമിന്റെ വിവാഹം മുടങ്ങിയോ; നടി പ്രതികരിക്കുന്നു

സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് നടിയും നര്‍ത്തകിയുമായ ഷംന കാസി. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രിയ താരമായി മാറിയ നടി മലയാളം,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.

താരം വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. പിന്നാലെ ജൂണില്‍ താരത്തിന്റെ വിവാഹ നിശ്ചയവും നടന്നിരുന്നു. ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ ആണ് ഷാനിദ്.

Image source-public domain

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരുമൊന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ഷംന കാസിം തന്നെയാണ് വിവാഹ നിശ്ചയ വാര്‍ത്ത സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.’വീട്ടുകാരുടെ അനുഗ്രഹത്താല്‍ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു’ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചാണ് ഷംന വിശേഷം പങ്കുവെച്ചത്.

ഇതിന് പിന്നാലെ നിരവധി പേര്‍ താരത്തിന് ആശംസ നേര്‍ന്ന് എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി താരത്തിന്റെ വിവാഹം മുടങ്ങി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഷാനിദ് ആസിഫുമായിട്ടുള്ള ഷംനയുടെ വിവാഹം മുടങ്ങി എന്നായിരുന്നു അഭ്യൂഹങ്ങള്‍. വിവാഹം മുടങ്ങി എന്ന അഭ്യൂഹങ്ങള്‍ എത്തിയതോടെ വാര്‍ത്തയുടെ സത്യാവസ്ഥ ചോദിച്ച് നിരവധി പേരായിരുന്നു താരത്തിനെ ബന്ധപ്പെട്ടത്.

ആരാധകരുടെ അന്വേഷണങ്ങള്‍ ശക്തമായതോടെ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം മറുപടിയുമായി എത്തിയത്.

ഷാനിദ് ആസിഫിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് എന്നെന്നും എന്റെത് എന്നാണ് ഷംന കുറിച്ചത്. ഇതോടെ താരത്തിന്റെ വിവാഹ മുടങ്ങി എന്ന അഭ്യൂഹം തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്.

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ നടിയാണ് ഷംന കാസ്സിം. ചടുലമായ നൃത്തചുവടുകളിലൂടെ കാണികളുടെ മനം കവരുന്ന പെര്‍ഫോര്‍മര്‍ കൂടിയാണ് ഷംന.

കഴിഞ്ഞ 16 വര്‍ഷക്കാലമായി മലയാള സിനിമയില്‍ നിലയുറപ്പിച്ചുകഴിഞ്ഞു താരം. മലയാളത്തെകൂടാതെ തെലുങ്കിലും തമിഴിലുമെല്ലാം സജീവ സാന്നിധ്യമാണ് ഷംന. പൂര്‍ണ്ണ എന്നാണ് താരം തമിഴിലും തെലുങ്കിലും കന്നടയിലും അറിയപ്പെടുന്നത്.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments