HomeFilm Newsആക്ടർ ഡോക്ടറുടെ സ്വപ്നസാക്ഷാത്കാരം; നന്ദി പറഞ്ഞ് താരം

ആക്ടർ ഡോക്ടറുടെ സ്വപ്നസാക്ഷാത്കാരം; നന്ദി പറഞ്ഞ് താരം

അനുരാഗ കരിക്കിൻവെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘തല്ലുമാല’ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ടോവിനോ തോമസ് നായകനായി എത്തുന്ന തല്ലു മാലയിൽ കല്യാണി പ്രിയദർശൻ ആണ് നായിക വേഷത്തിലെത്തുന്നത്.

ഇപ്പോൾ തല്ലുമാലയിലെ അഭിനയതോടെ തൻറെ സിനിമ മോഹം പൂവണിഞ്ഞ അനുഭവം തുറന്നു പറയുകയാണ് പുതുമുഖ നടനും റീൽസ് താരവുമായ ഡോക്ടർ ബാഷിദ് ബഷീർ. ‘ദ് ആക്ടർ ഡോക്ടർ ഒഫിഷ്യൽ’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്ത് പ്രശസ്തനായ ബാഷ്ദിന്റെ ആദ്യ സിനിമയാണ് തല്ലു മാല. ചിത്രം പ്രദർശനത്തിനു എത്തിയതോടെ പ്രേക്ഷകർക്ക് നന്ദി പറയുകയാണ്‌ ബാഷിദ്‌.

Image source – public domain

‘ഇത് വെറുമൊരു നന്ദി പ്രകടനം മാത്രമല്ല. സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ പാതയിൽ ഒരു ചെറിയ വാതിൽ തുറന്ന് കിട്ടിയവന്റെ ആഹ്ലാദ പ്രകടനമാണ്. നിങ്ങളെ ഒന്ന് ബിഗ്സ്ക്രീനിൽ കാണണം. നിങ്ങൾ എന്തായാലും സിനിമയിൽ വരും. ഇങ്ങാനെ ഒരുപാട് ഒരുപാട് കമന്റുകൾ വർഷങ്ങളോളം ഞാൻ കാണാറുണ്ട്. അവർക്കും എനിക്കും സന്തോഷിക്കാനുള്ള അവസരം തന്നെയാണ് ഇത്’. ഡോക്ടർ ബാഷിദ് ബഷീർ പറഞ്ഞു.

ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ, ലുക്ക് മാൻ അവറാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന തല്ലുമാല ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിക്കുന്നത്.

20കാരനായ മണവാളൻ വസീം ആയി മൂന്ന് ഗെറ്റപ്പുകളിലാണ് ടോവിനോ സിനിമയിൽ എത്തുക. ചിത്രത്തിലെ ഗാനങ്ങളും ടോവിനോയുടെ ഡാൻസുമെല്ലാം സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. ചിത്രത്തിന് വേണ്ടി ടൊവി 10 കിലോയോളം ഭാരം കുറച്ചുവെന്ന വാർത്തയും ആരാധകർ ഏറ്റെടുത്തിരുന്നു.

Image source- Facebook.com

ബ്ലോഗർ ബീവാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ എത്തുന്നത്. ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്‌സിന്‍ പരാരി എന്നിവർ കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍-നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments