HomeFilm News‘അപകടം പറ്റിയതല്ല, സർജറി കഴിഞ്ഞിരിക്കുന്നു’; സുദേവ് നായർ

‘അപകടം പറ്റിയതല്ല, സർജറി കഴിഞ്ഞിരിക്കുന്നു’; സുദേവ് നായർ

തന്റെ അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടൻ സുദേവ് നായർ. പ്രചരിക്കുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണ്. വലത്‌കാലിലെ സ്പോർട്സ് ഇഞ്ചുറി മാറ്റാൻ ശസ്ത്രക്രിയ ചെയ്യുകയാണ് ഉണ്ടായതെന്ന് സുദേവ് പറയുന്നു.

“ഞാൻ ചെറുപ്പം മുതൽ ബാസ്കറ്റ് ബോൾ ജിംനാസ്റ്റിക്സ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. നന്നായി വർക്ഔട്ട് ചെയ്യും. അങ്ങനെ വർഷങ്ങൾ കൊണ്ട് ഉണ്ടായിവന്ന ഒരു പ്രശ്നമാണ്, വലതു കാലിലെ കണങ്കാലിനാണ് പ്രശ്നം. അതിനു ലിഗ്‌മെന്റ് റീകൺസ്ട്രക്ഷൻ സർജറി ചെയ്തിരിക്കുകയാണ്.  കണങ്കാൽ ബലപ്പെടുത്താൻ വേണ്ടി ശസ്ത്രക്രിയ ചെയ്തതാണ്. സുദേവ് പറഞ്ഞു.

ഷൂട്ടിങ്ങിനു ഒരു നീണ്ട ഇടവേള കിട്ടിയതുകൊണ്ടാണ് ഇപ്പോൾ ചികിത്സ ചെയ്തത്. അത് കഴിഞ്ഞാൽ കൂടുതൽ തിരക്കുകളിലേക്ക് പോകും അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ജൂലൈ 30നാണ് മുംബൈ ലീലാവതി ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്തത്. ഫിസിയോതെറാപ്പി ചെയ്ത് കാല് പഴയ മൂവേമെന്റിലേക്ക് കൊണ്ടുവരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പതിയെ നടന്നു തുടങ്ങാം, ഈ മാസം അവസാനത്തോടെ ഷൂട്ടിങ്ങിലേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതുന്നു.

സുഹൃത്തും നടനുമായ സിജു വിത്സൺ മുംബൈയിൽ തന്നെ കാണാൻ വന്നപ്പോൾ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആ ചിത്രം വച്ച് ആക്സിഡന്റ് പറ്റിയെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതായി കണ്ടുവെന്നും അത് വസ്തുതാ വിരുദ്ധമാണെന്നും സുദേവ് പറഞ്ഞു.

ഈയടുത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ഹിറ്റ് ചിത്രങ്ങളായ ഭീഷ്മ പർവം, സിബിഐ5 എന്നീ ചിത്രങ്ങളിൽ സുദേവ് നായർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. സിനിമ അഭിനയത്തിന് ഒപ്പം ഫിറ്റ്‌നസിലും ശ്രദ്ധ നല്‍കുന്ന താരമായ സുദേവ് നെഗറ്റീവ് വേഷമാണ് ഭീഷമയിൽ ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments