HomeFilm Newsസുധ കൊങ്കരയുടെ സംവിധാനത്തിൽ സ്ത്രീപക്ഷ സിനിമ; നായിക കീർത്തി സുരേഷെന്നും റിപ്പോർട്ട്

സുധ കൊങ്കരയുടെ സംവിധാനത്തിൽ സ്ത്രീപക്ഷ സിനിമ; നായിക കീർത്തി സുരേഷെന്നും റിപ്പോർട്ട്

സൂര്യ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായ സുരറൈ പോട്രിന് ശേഷം സംവിധായിക സുധ കൊങ്കയും സൂര്യയും മറ്റൊരു ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്ന വാർത്തകൾ സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. ആദ്യ ചിത്രം പോലെതന്നെ ഒരു ബയോ പിക്ക് ആയിരിക്കും ഇതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സൂര്യയുമായുള്ള ചിത്രത്തിന് മുൻപ് സുധ കൊങ്കര മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതൊരു സ്ത്രീപക്ഷ സിനിമ ആയിരിക്കുമെന്നും കീർത്തി സുരേഷിനെയാണ് നായികയായി തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാകും പുതിയ ചിത്രം നിർമ്മിക്കുക. ഒരു യഥാർത്ത സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് സുരറൈ പോട്രു പറഞ്ഞത്. ആമസോൺ പ്രൈമിലൂടെ എത്തിയ ചിത്രം പ്രേക്ഷക പ്രീതിക്കൊപ്പം നിരൂപണ പ്രശംസയും നേടിയിരുന്നു.ചിത്രത്തിൽ സൂര്യയുടെ പ്രകടനം വലിയ അഭിനന്ദനം നേടി.

അറുപത്തിയെട്ടാം ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വലിയ നേട്ടം സ്വന്തമാക്കാൻ സുധ കൊങ്കരയുടെ സുരറൈ പോട്രനു കഴിഞ്ഞു. അഞ്ച് അവാർഡുകളാണ് ചിത്രത്തെ തേടിയെത്തിയത്.

മികച്ച നടൻ, മികച്ച നടി, മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നീ അവാർഡുകൾ ചിത്രത്തെ തേടിയെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments