ഹൻസൂനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അഹാന പറഞ്ഞത് കേട്ടോ ?

0

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് അഹാന കൃഷ്ണ. പിന്നീട് ടോവിനോ തോമസിനൊപ്പമുള്ള ലൂക്കയിലെ അഭിനയം അഹാനയെ ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധേയയാക്കി. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വലിയ രീതിയിൽ വൈറൽ ആകാറുമുണ്ട്. താരത്തിന്റെ യാത്രാ വിശേഷങ്ങളും, സുഹൃത്തുക്കൾക്കും, കുടുംബത്തിനൊപ്പമുള്ളതുമായ ചിത്രങ്ങളും വിഡിയോകളുമാണ് കൂടുതലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത്. താരത്തിന്റെ സഹോദരിമാരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. താരത്തിന്റെ ഇളയ സഹോദരി ഹൻസികയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. ആകർഷകമായ അടിക്കുറിപ്പ് ചിത്രത്തിന് നൽകുവാനും താരം മറന്നിട്ടില്ല. ” എത്രമാത്രം സാമ്യമുണ്ട്, എത്രമാത്രം വത്യാസമുണ്ട്, നിങ്ങൾ തന്നെ പറയു ” എന്നായിരുന്നു താരം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ താരം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.

കൂടുതൽ കമന്റുകളും താരത്തെ ട്രോളികൊണ്ടുള്ളതാണ്. പലപ്പോഴും കൃഷ്ണ സഹോദരിമാർ ട്രോളർമാരുടെ കൈകളിൽ അകപ്പെടാറുണ്ട്. സ്വന്തമായി ഓരോ സഹോദരിമാർക്കും യുട്യൂബ് ചാനലുകൾ വരെയുണ്ട്. നിരവധി സബ്സ്ക്രൈബേർസ് ആണ് ഓരോരുത്തരുടെയും യൂട്യൂബ് ചാനലുകൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരും ഓരോ സഹോദരിമാർക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഈ താര പുത്രിമാരുടെ വിശേഷങ്ങൾ അറിയുവാനും അവരുടെ ചിത്രങ്ങൾ ഏറ്റെടുക്കുവാനും ആരാധകർക്ക് പ്രത്യേക താല്പര്യമാണ്. ഇതിനു മുൻപും അഹാന ഹസികയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അപ്പോഴും ആരാധകർ ആ ചിത്രങ്ങൾ എല്ലാം ഇരു കൈയും നീട്ടി സ്വീകരിയ്ക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പമുള്ള അടിയാണ് അഹാനയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.