ആധാരം പണയം വെച്ച് രാജ്യം കറങ്ങിയ ആ സഹോദരങ്ങൾ ഇവരാണ്. ഇപ്പോൾ സ്വന്തമായി വീടും വാനും.

0

യാത്ര പോവുക എന്നത് എല്ലാവരുടെയും സ്വപ്നം. അങ്ങനെ യാത്ര പോയ രണ്ടു സഹോദരങ്ങളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്. പക്ഷേ ഇവർ ചെയ്ത യാത്രയ്ക്ക് ഒരു വ്യത്യാസമുണ്ട് . കയ്യിൽ പൈസ ഇല്ലാതെ വീടിൻറെ ആധാരം പണയം വച്ചാണ് ഇരുവരും യാത്രയ്ക്ക് ഇറങ്ങിയത്. ഈ ഒരു കൗതുകമാണ് ഇരുവരെയും മറ്റുള്ള യാത്രികരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.


വീടിൻറെ ആധാരം പണയം വെച്ച് രാജ്യം ചുറ്റാനിറങ്ങിയ കണ്ണൂർ സ്വദേശികളായ സഹോദരങ്ങളായ എബിനും ലിബിനും മലയാളികൾക്ക് ഏറെ പരിചിതമാണ്. വാനിൽ ജീവിക്കുന്ന പാശ്ചാത്യ സംസ്കാരം നമ്മൾക്ക് പൊതുവേ അന്യമാണ്. വാനിൽ ജീവിക്കുക എന്ന സങ്കല്പം യാഥാർത്ഥ്യമാക്കിയ ഈ ബുൾ ജെറ്റ് എന്ന യാത്രാ സംഘത്തിൻറെ പുതിയ വാഹനത്തിൻറെ വിശേഷങ്ങൾ കാണാം.

യാത്രകളെ സ്നേഹിക്കുന്ന വർക്ക് മാതൃകയാകുകയാണ് ഈ രണ്ട് യുവാക്കൾ. ഒരുപക്ഷേ ഇവർ കാണിച്ച ധൈര്യം ആവാം മറ്റുള്ളവർക്ക് പ്രചോദനം. യാത്രകളെ സ്നേഹിക്കുന്ന വർക്ക് കോവിഡിനെ പേടിക്കാതെ വാൻ ലൈഫ് മാതൃകയാക്കാം എന്നു പറഞ്ഞു മലയാളിയുടെ മനസ്സിലേക്ക് കയറിക്കൂടിയ രണ്ട് സഹോദരങ്ങൾ ആണ് ലിബിനും എബിനും. രാജ്യം ഒരുവിധം ചുറ്റിക്കറങ്ങി യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കിയ ഇവർ ഒരു പുത്തൻ പുതിയ വണ്ടിയും സ്വന്തമാക്കി.

പൊതുവേ സിനിമാ താരങ്ങളിൽ മാത്രം കണ്ടുവരുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള വണ്ടിയാണ് കാരവൻ. ഈ മാതൃകയാണ് അപ്പോൾ ഈ രണ്ട് യുവാക്കൾ സ്വീകരിച്ചത്. ഒരു വലിയ കാരവൻ ആണ് ഇപ്പോൾ ഇവരുടെ വീട്. ശുചിമുറി, രണ്ടുപേർക്ക് വിശാലമായി കിടക്കാനുള്ള കിടപ്പുമുറി ഉൾപ്പെടെ എല്ലാം സജ്ജം. ഭക്ഷണം പാകം ചെയ്യാനും എവിടെയും പോകേണ്ട.