HomeFilm Newsകാത്തിരുന്ന 'തല്ലുമാല' നിരാശപ്പെടുത്തിയോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരുന്ന ‘തല്ലുമാല’ നിരാശപ്പെടുത്തിയോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കേരളത്തിലെ സിനിമാ പ്രേമികൾ റിലീസിനായി കാത്തിരുന്ന ടൊവിനോ ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്‌മാന്റെ അനുരാഗ കരിക്കിൻവെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യ പ്രദർശനം കണ്ടിറങ്ങിയ പ്രേക്ഷകർ സമ്മിശ്രമായ അഭിപ്രായങ്ങളാണ് പങ്കുവെയ്ക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകളോട് പൂർണമായും നീതി പുലർത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ചും എഡിറ്റിംഗ്, സംഗീതം, ഫൈറ്റ് കോറിയോഗ്രഫി എന്നീ സങ്കേതങ്ങളെ കുറിച്ചും പോസിറ്റിവ് ആയ പ്രതികരണങ്ങൾ പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. ആദ്യ പകുതി കൊള്ളാമെന്ന് ചിലർ പറയുമ്പോൾ “വൺ ടൈം വാച്ച്” എന്നാണ് ഭൂരിപക്ഷാഭിപ്രായം.

Image source- Facebook.com

ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ, ലുക്ക് മാൻ അവറാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന തല്ലുമാല ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിക്കുന്നത്.

20കാരനായ മണവാളൻ വസീം ആയി മൂന്ന് ഗെറ്റപ്പുകളിലാണ് ടോവിനോ സിനിമയിൽ എത്തുക. ചിത്രത്തിലെ ഗാനങ്ങളും ടോവിനോയുടെ ഡാൻസുമെല്ലാം സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. ചിത്രത്തിന് വേണ്ടി ടൊവി 10 കിലോയോളം ഭാരം കുറച്ചുവെന്ന വാർത്തയും ആരാധകർ ഏറ്റെടുത്തിരുന്നു.

ബ്ലോഗർ ബീവാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ എത്തുന്നത്. ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്‌സിന്‍ പരാരി എന്നിവർ കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍-നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments