HomeFilm Newsഅരങ്ങേറ്റം കുറിക്കാൻ ആര്യൻ ഖാൻ; അഭിനയിക്കാനല്ല, എഴുത്തുകാരനായി

അരങ്ങേറ്റം കുറിക്കാൻ ആര്യൻ ഖാൻ; അഭിനയിക്കാനല്ല, എഴുത്തുകാരനായി

ബോളീവുഡ് കിംഗ്‌ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ഷാരുഖ് ആരാധകർ ആവേശത്തോടെയാണ് താര പുത്രന്റെ ബോളീവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോഴിതാ താരപുത്രന്റെ സിനിമാ അറങ്ങേറ്റത്തെ കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്. നെറ്റ്ഫ്ലിക്സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായാണ് ആരന്റെ അരങ്ങേറ്റം എന്നാണ് റിപ്പൊർട്ടുകൾ. ആക്ഷേപഹാസ്യ വെബ് സീരീസ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാക്കുന്നതാണ് സീരീസെന്നും രണ്ട് മൂന്ന് മാസങ്ങളിൽ സ്ക്രിപ്റ്റ് പൂർത്തിയാകുമെന്നും പറയപ്പെടുന്നു. 2023 പകുതിയോടെ നിർമ്മാണ ജോലികൾ ആരംഭിക്കുമെന്നും സൂചനയുണ്ട്.

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയെന്ന കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് നർകോടിക്‌സ് കണ്ട്രോൾ ബ്യുറോയുടെ ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

നാർകോടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫിസർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കഴമ്പില്ലെന്നാണ് അന്വേഷണറിപ്പോർട്ടിൽ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments