HomeFilm News'ജയ്ഭീമി'ന് എതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈക്കോടതി

‘ജയ്ഭീമി’ന് എതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈക്കോടതി

ടിജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ സൂര്യ നായകനായി എത്തിയ ചിത്രം ജയ് ഭീമിന് എതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈക്കോടതി. രുദ്ര വണ്ണിയാർ സേന നൽകിയ ഹരജിയാണ് തള്ളിയത്. വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സംവിധായകന്‍ ജ്ഞാനവേലിനും സൂര്യയ്ക്കും ജ്യോതികയ്ക്കും എതിരെയായിരുന്നു ഹർജി.

വണ്ണിയാർ സമുദായത്തെ ചിത്രത്തിൽ മോശമായി ചിത്രീകരിക്കുന്നു എന്നാണ് സമുദായ സംഘടനയുടെ പരാതി. ജയ് ഭീമിലെ ക്രൂരനായ പോലീസ് ഉദ്യോഗസ്ഥൻ വണ്ണിയാർ സമുദായത്തിലെ വ്യക്തിയല്ലായിരുന്നിട്ടും കഥാപാത്രത്തെ വണ്ണിയാർ ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ഹരജിക്കാർ ആരോപിക്കുന്നു.

ചിത്രം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ രുദ്ര വണ്ണിയാർ സേന ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കിയ ജയ് ഭീമിൽ സൂര്യ, ലിജോ മോൾ ജോസ്, രജീഷ വിജയൻ, മണികണ്ഠൻ തുടങ്ങിയവരാണ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Image source- internet

തമിഴ്നാട്ടിലെ കുറുവ എന്ന വിഭാഗം നേരിടുന്ന ജാതീയമായ പീഡനങ്ങളും അടിച്ചമർത്തലുകളും അവകാശത്തിന് വേണ്ടിയുള്ള പോരാട്ടവും സിനിമ വരച്ചുകാട്ടി.അടിച്ചമർത്തപ്പെട്ട ജനതക്ക് വേണ്ടി പോരാട്ടം നടത്തുന്ന ചന്ദ്രു എന്ന അഭിഭാഷകൻ ആയാണ് സൂര്യ ചിത്രത്തിൽ വേഷമിട്ടത്. 2021 നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.

2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ചിത്രത്തിന്റെ തിരക്കഥയും ജ്ഞാനവേലിന്റേതാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments