HomeFilm Newsറോഡിൽ നിറയെ കുഴിയാണെങ്കിലും ആളുകളെത്തി; വിവാദങ്ങൾക്കിടയിലും ആദ്യദിനത്തിൽ റെക്കോർഡ് നേട്ടം

റോഡിൽ നിറയെ കുഴിയാണെങ്കിലും ആളുകളെത്തി; വിവാദങ്ങൾക്കിടയിലും ആദ്യദിനത്തിൽ റെക്കോർഡ് നേട്ടം

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരുന്നത്. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കുന്നത്.

പോസ്റ്ററിനെ ചുറ്റിയുള്ള വിവാദങ്ങൾക്കിടയിലും ആദ്യദിന കളക്ഷൻ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് ചിത്രം നേടിയിട്ടുള്ളത്. 1.25 കോടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രത്തിന്റെ കളക്ഷൻ.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്ററിലെ ‘തിയേറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് വഴിവച്ചത്. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചർച്ചയായിരിക്കുന്ന സാഹചര്യങ്ങൾക്കിടെ പുറത്തിറങ്ങിയ പോസ്റ്റർ ഇടത് അനുകൂലികളെ ചൊടിപ്പിച്ചു.

Image source- public domain

സാമൂഹിക മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രൊഫൈലുകൾ ചിത്രം ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചിത്രത്തിന്റെ അനിയറക്കാർക്ക് നേരെ സൈബർ ആക്രമണം നടത്തുകയും ചെയ്തു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കനകം കാമിനി കലഹം എന്നീ ചിത്രത്തങ്ങൾക്ക് ശേഷം സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മനോജ് കണ്ണോത്ത് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍ രചിച്ച വരികള്‍ക്ക് ഡോണ്‍ വിന്സെന്റ് സംഗീതം ഒരുക്കുന്നു. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹ നിര്‍മാണവും നിര്‍വഹിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments