HomeFilm Newsബോളീവുഡ് അരങ്ങേറ്റം സ്വാഭാവികമായി സംഭവിച്ചത്; നാഗചൈതന്യ

ബോളീവുഡ് അരങ്ങേറ്റം സ്വാഭാവികമായി സംഭവിച്ചത്; നാഗചൈതന്യ

ഇന്ത്യയിലെ സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലാൽ സിംഗ് ഛദ്ദ. നവാഗതനായ അദ്വൈത് ചന്ദന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആമിർ ഖാൻ ചിത്രം ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തെ കുറിച്ച് സമ്മിശ്രമായ അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്.

ചിത്രത്തിൽ തെന്നിന്ത്യൻ താരം നാഗചൈതന്യയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നടന്റെ ബോളീവുഡ് അരങ്ങേറ്റം കൂടിയാണിത്. ഇപ്പോഴിതാ തന്റെ ബോളിവുഡ് അരങ്ങേറ്റം വളരെ സ്വാഭാവികമായി സംഭവിച്ചതാണെന്നാണ് നാഗചൈതന്യ പറയുന്നത്.

തന്റെ ബോളിവുഡ് അരങ്ങേറ്റം വളരെ സ്വാഭാവികമായി സംഭവിച്ചതാണെന്നും പ്രേക്ഷകരുടെ പ്രതീക്ഷയില്ലാതെ തെലുങ്ക് താരങ്ങൾക്ക് ബോളിവുഡിൽ അഭിനയിക്കാൻ കഴിയും എന്ന് തന്നോട് അച്ഛൻ പറഞ്ഞതായും നാഗ ചൈതന്യ പിടിഐയോട് പറഞ്ഞു.

Image source- public domain

നായക കഥാപാത്രമല്ലെങ്കിലും ഒരു നടൻ എന്ന രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ തെരെഞ്ഞെടുക്കണമെന്നും അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നാഗചൈതന്യ കൂട്ടിച്ചേർത്തു.

റോബര്‍ട്ട് സമക്കിസിന്റെ സംവിധാനത്തില്‍ ടോം ഹാങ്ക്‌സ് നായകനായി എത്തിയ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. ഫോറസ്റ്റ് ഗമ്പിൽ എൽവിസ് പ്രെസ്ലി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ലാൽ സിങ് ഛദ്ദയിൽ ഷാരുഖ് ഖാൻ കൈകാര്യം ചെയ്യുന്നത്.

’ത്രീ ഇഡിയറ്റ്‌സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ചിത്രത്തില്‍ ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിംഗ് എത്തുന്നത്. ആമിര്‍ ഖാന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments