‘ചന്ദ്രനെ പോലെ എനിയ്ക്ക് വിരിയണം ‘; വൈറലായി നിമിഷയുടെ വീഡിയോ !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് നിമിഷ സജയൻ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന മലയാള സിനിമയിലൂടെയാണ് താരം സിനിമാലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളി മനസ്സിൽ ഇടം നേടിയ താരം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിൽ നായികയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അഭിനയിച്ച് ഭലിപ്പിയ്ക്കുവാൻ താരത്തിന് ഇതിനോടകം തന്നെ സാധിച്ചുകഴിഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചലച്ചിത്രം. കുഞ്ചാക്കോ ബോബനും, ജോജു ജോർജിനും ഒപ്പമുള്ള നായാട്ടാണ് ഇനി ഇറങ്ങാനിരിയ്ക്കുന്ന താരത്തിന്റെ അടുത്ത ചിത്രം. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്.

അത്തരത്തിൽ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഒരു റീൽ വീഡിയോ ആണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. താരത്തിന്റെ തന്നെ ഒരു കലാസൃഷ്ടിയാണ് വിഡിയോയിൽ ഉള്ളത്. താരം വരച്ച ഒരു സ്ത്രീയുടെ ചിത്രവും ഒപ്പം താരത്തിന് ജീവിതത്തോട് എന്താണ് പറയുവാൻ ഉള്ളത് എന്ന കാര്യവുമാണ് വിഡിയോയിൽ കാണിച്ചിരിയ്ക്കുന്നത്. “രാത്രിയുടെ കൈയിൽ ചന്ദ്രൻ വിരിയുന്നത് പോലെ എനിക്ക് പൂക്കാൻ ആഗ്രഹമുണ്ട്”. എന്നാണ് താരം എഴുതിയിരിയ്ക്കുന്നത്.

നിരവധി ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിക്കഴിഞ്ഞു. പല താരങ്ങളും നിമിഷയുടെ വീഡിയോയ്ക്ക് താഴെയായി കമന്റുമായി എത്തിയിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിയ്ക്കുന്ന താരത്തിന്റെ വ്യക്തമായ കാഴ്ചപ്പാടുകളാണ് ആ വരകളിലും കാണുവാൻ സാധിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങക്ക് മുൻപ് താരം വരയ്ക്കുന്ന ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. ഈ ചിത്രമായിരുന്നു വരച്ചിരുന്നത് എന്ന കാര്യം മനസിലായത് ഇപ്പോഴാണ് എന്ന് മാത്രം.