‘ആ സെക്‌സി കാലുകൾ ‘ ; ആരാധകരേറ്റെടുത്ത് താരത്തിന്റെ കാലുകൾ !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന്റെ സ്വന്തം മസിൽമാൻ. മല്ലു സിംഗ് എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരം കൂടി ആയിരുന്നു ഉണ്ണി. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ ഉണ്ണിയ്ക്ക് സാധിയ്ക്കുകയും ചെയ്തു. നായകൻ, സഹനടൻ, വില്ലൻ തുടങ്ങി ഏതൊരു കഥാപാത്രവും ഉണ്ണിയുടെ കൈകളിൽ സുരക്ഷിതമായിരുന്നു. അഭിനയന്താവ് എന്നതിനുപരിയായി നല്ലൊരു ഗായകൻ കൂടിയാണ് ഉണ്ണി.സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. അത്തരത്തിൽ താരം ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം.

ഉണ്ണിയുടെ തന്നെ ഒരു കാലും ഒപ്പം വയറു ചാടിയ ഒരു ചിത്രവുമാണ് താരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്നത്. ” മാർച്ച് 31 നു ഞാൻ ഈ ഫിറ്റ്നസ് ചലഞ്ച് അവസാനിപ്പിക്കും. തുറന്നുപറയുകയാണെങ്കിൽ, ഇതിനോടകം തന്നെ ഇതൊരു നരക യാത്രയാണ്. 3 മൂവി ഷൂട്ടുകൾ, രാത്രി ഷിഫ്റ്റുകൾ, യാത്രകൾ, ഉറക്കമില്ലാത്ത രാത്രികൾ എന്നിവ പൂർത്തിയാക്കി! പക്ഷേ, ഞാൻ വളരെ സ്ഥിരത പുലർത്തിയിരുന്നു, കാരണം നിങ്ങളിൽ പലരും ഇപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. ഉപേക്ഷിക്കുന്നത് ഒരു ഓപ്ഷനായിരുന്നില്ല. ഈ മാസം അവസാനം, ഞാൻ ശാരീരികമായി മാറിയ ഒരുപാട് കാര്യങ്ങൾ കാണിക്കാൻ എനിക്ക് കഴിഞ്ഞേക്കും. എന്നാൽ എന്നെ വിശ്വസിക്കൂ, ശാരീരിക വ്യതിയാനത്തിനപ്പുറം, ഞാൻ മാനസികമായി എത്രമാത്രം മാറിയിരിക്കുന്നുവെന്ന് കാണിച്ചുതരാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ പുളകിതനാകുമായിരുന്നു! മനസ്സ് ആജ്ഞാപിക്കുന്നതുപോലെ ശരീരം ചെയ്യുന്നു! ഈ പോസ്റ്റിനൊപ്പം ഒരു സെക്സി പിക്ക് കൂടി പങ്കുവെയ്ക്കുന്നു.”

എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.