മഞ്ഞിൽവിരിഞ്ഞപൂവ് മനു പ്രതാപ് വിവാഹിതനാകുന്നു, വധു മൃദുല വിജയ്. വിശേഷം പങ്കുവെച്ച് താരം.

0

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് മഞ്ഞിൽവിരിഞ്ഞപൂവ്. മിനിസ്ക്രീനിലെ സജീവമായ ഈ പരമ്പര മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് യുവ കൃഷ്ണ. ഈ ഒരൊറ്റ സീരിയൽ കൊണ്ട് കേരളക്കരയിലെ വീട്ടമ്മമാരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

യുവ കൃഷ്ണ വിവാഹിതനാകുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. താരത്തിൻറെ ജീവിതസഖി ആവുന്നത് സീരിയൽ പ്രേക്ഷകർക്ക് പരിചിതയായ മൃദുല വിജയ് ആണ്. ഇരുവരുടെയും വിവാഹ നിശ്ചയം ലളിതമായ ചടങ്ങിൽ ഡിസംബർ 23ന് തിരുവനന്തപുരത്ത് വച്ച് നടക്കും.

മിനി സ്ക്രീനിൽ ഏറെക്കാലം തിളങ്ങിയ താരമാണ് മൃദുല വിജയ്. 2015 മുതൽ മലയാളം സീരിയൽ മേഖലയിൽ സജീവമായി മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സീരിയൽ മേഖലയിലുള്ള രണ്ടുപേരുടെ വിവാഹം ആണെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. രണ്ടു കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നാണ് പറയപ്പെടുന്നത്. യുവ യുടെയും മൃദുലയുടെയും ഒരു സുഹൃത്തുമായി ആണ് കല്യാണ ആലോചന വന്നത്.

 

സോഷ്യൽമീഡിയയിലും വളരെ സജീവമായ താരങ്ങൾ ദിവസവും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പ്രേക്ഷകരാണ് ഇൻസ്റ്റഗ്രാമിലൂടെ ഇതുവരെയും ഫോളോ ചെയ്യുന്നത്. പുതിയ വിശേഷങ്ങൾക്ക് ആശംസ അർപ്പിച്ചു ഒട്ടേറെ ആരാധകരും എത്തുന്നു. സോഷ്യൽ മീഡിയ ആഘോഷിക്കാൻ പോകുന്ന ഒരു വിവാഹമാണ് വരുന്നതെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.