നടൻ സുരേഷ് ഗോപി ആശുപത്രിയിൽ!

0

പാപ്പാൻ ചിത്രീകരണത്തിനിടെ നടൻ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിമോണിയ ബാധിച്ചതിനെ തുടർന്നാണ് സുരേഷ്‌ഗോപിയെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംവിധായകൻ ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പാൻ. വലിയ താര നിര തന്നെയാണ് സിനിമയിൽ അണിനിരങ്ങുന്നത്. അതുപോലെ തന്നെ അച്ഛനും മകനും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും പാപ്പാൻ എന്ന ചിത്രത്തിന് ഉണ്ടായിരുന്നു. ചിത്രത്തിലെ  സുരേഷ് ഗോപിയുടെ പുത്തൻ ലുക്കും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ആരാധകർ ഒരുപാട് പ്രതീക്ഷിക്കുന്ന ഒരു സിനിമ കൂടിയാണ് പാപ്പാൻ.  അച്ചായൻ വേഷങ്ങളിൽ എത്തിയ കുട്ടപ്പായിയെ പോലെയും ചാക്കോച്ചിയെ പോലെയും തന്നെ മറ്റൊരു സൂപ്പർ ഹിറ്റ് കഥാപാത്രമായി പാപ്പനും മാറുമെന്നാണ് ആരാധകർ പറയുന്നത്. അതേ സമയം  ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്നും പറയപ്പെടുന്നുണ്ട്.

എന്തായാലും ആശുപത്രിയിൽ നിന്നും ആശ്വാസകരമായ വാർത്തകൾ ആണ് പുറത്തുവരുന്നത്. നിമോണിയ കുറഞ്ഞു വരുന്നുണ്ടെന്നും പത്തു ദിവസത്തെ വിശ്രമം വേണമെന്നുമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ നടൻ സുരേഷ് ഗോപി ആശുപത്രിയിൽ ആണെന്ന വാർത്ത സിനിമ ലോകത്തെ ഒന്നാടകം ഞെട്ടിച്ചിരിന്നു. അതുകൊണ്ടു തന്നെ നിരവധി താരങ്ങൾ ആണ് താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ചറിയാൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. എന്തായാലും ആശുപത്രിയിൽ നിന്നും ആശ്വാസകരമായ വാർത്തകൾ ആണ് ലഭിക്കുന്നത്.

ആശുപത്രിയിൽ നിന്നും ഇറങ്ങിയാൽ വിശ്രമത്തിനും ശേഷം വീണ്ടും ചിത്രീകരണ തിരക്കിലേക്കും തെരഞ്ഞെടുപ്പ് തിരക്കിലേക്കും താരം സജീവമാകും. താരത്തിന്റെ തിരിച്ചുവരവിനായി പ്രാർഥിക്കുകയാണ് ആരാധക വൃത്തങ്ങൾ എല്ലാം തന്നെ. എന്തായാലും അവശതകൾ  മറികടന്ന് താരം എത്രയും പെട്ടന്ന് സുഗം പ്രാപിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. അതേ സമയം ഇന്ന് ബി ജെ പി നാമനിർദ്ദേശ പട്ടിക കൊടുക്കാൻ ഇരിക്കെയാണ് ഇപ്പോൾ ഇത്തരം ഒരു വർത്ത പുറത്ത് വന്നിരിക്കുന്നത്.