എസ്തർ ആ പഴയ ചെറിയ കുട്ടി അല്ല ; വൈറൽ ആയി താരത്തിന്റെ പുതിയ ചിത്രങ്ങൾ !

0

ബാലതാരമായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഒരു താരമാണ് എസ്തർ അനിൽ. ദൃശ്യം എന്ന ഒരു ഒറ്റ സിനിമ തന്നെ ധാരാളമാണ് എസ്തറിനെ മലയാളികൾ ഓർത്തിരിയ്ക്കുവാൻ. എസ്തർ തന്നെയായിരുന്നു ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ തന്നെയായിരുന്നു അഭിനയിച്ചിരുന്നത്. അതുകൊണ്ട് തന്നെ പിന്നീട് താരം നായികയായി മാറുകയായിരുന്നു. ഇന്നിപ്പോൾ തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ നായികയായി മാറിയിരിയ്ക്കുകയാണ് താരം. ദൃശ്യം 2 റിലീസ് ആയതിനു ശേഷം താരത്തിന്റെ പ്രകടനവും, മറ്റും കണ്ടത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയുവാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഒന്നടങ്കം.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. ഒരു വർക്ഔട് ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. പണ്ട് താൻ ചെയ്ത ഒരു വർക്ഔട്ട് ചിത്രമാണ് ഇതെന്ന് താരം തന്നെയാണ് ഇപ്പോൾ പറഞ്ഞിരിയ്ക്കുന്നത്. “രണ്ട് മാസം മുൻപ് ലോക്ക് ഡൗണിന് ശേഷം ഞാൻ ആദ്യമായും അവസാനമായും ചെയ്ത വർക്ഔട് , ഈ പഴയ ചിത്രം കാണുമ്പൊൾ എനിക്ക് കരച്ചിൽ വരുന്നു.” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞിരിയ്ക്കുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കിയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. താരത്തിന്റെ ഓരോ ചിത്രങ്ങളും പലപ്പോഴും വൈറൽ ആയി മാറാറുണ്ട്. ചെറിയ എസ്തറിൽ നിന്നും വലിയ പെൺകുട്ടിയായി താരം മാറിയിരിയ്ക്കുകയാണ്. പുതിയ ചിത്രത്തിന്റെ റിലീസിന് ആയി കാത്തിരിയ്ക്കുകയാണ് താരവും അർധകരും ഒന്നടങ്കം. എന്തായാലും ദൃശ്യം 2 ന്റെ ഉഗ്രൻ വിജയം വലിയ രീതിയിൽ തന്നെയാണ് എസ്തറിനെയും ബാധിച്ചിരിയ്ക്കുന്നത്. നിരവധി അവസരങ്ങളും താരത്തെ തേടി വരുന്നുണ്ട്.