ജൂനിയർ ചീരുവിനെ കാണാൻ മലയാളത്തിലെ സൂപ്പർ താരം എത്തിയപ്പോൾ !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് മേഘ്‌ന രാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. യക്ഷിയും ഞാനും എന്ന സിഎൻമയിലൂടെയാണ് താരം മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. ആ ഒരു സിനിമയോടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. തുടർന്ന് നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ചിരഞ്ജിവി സർജയെ താരം വിവാഹം കഴിച്ചു. എന്നാൽ കഴിഞ്ഞ വർഷം ചീരു മരണപ്പെട്ടു. തുടർന്നായിരുന്നു മേഘ്‌നയുടെ ജീവിതത്തിലേയ്ക്ക് പ്രതീക്ഷയുമായി ജൂനിയർ ചീരു എത്തിയത്. ചീരു മരണപ്പെടുമ്പോൾ മേഘ്‌ന ഗർഭിണി ആയിരുന്നു. ഇന്നിപ്പോൾ മേഘ്‌നയെയും ജൂനിയർ ചീരുവിനെയും കാണാനെത്തിയ അതിഥിയെ സമൂഹമാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് താരം.

തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി തന്നെയാണ് താരം അതിഥിയെ പരിചയപ്പെടുത്തിയിരിയ്ക്കുന്നത്. മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരൻ ആണ് മേഘ്‌നയെയും ജൂനിയർ ചീരുവിനെയും കാണാനായി എത്തിയത്. മാതാപിതാക്കൾക്കും മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ഇന്ദ്രജിത്ത് നിൽക്കുന്ന ചിത്രമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്നത്. “ഇത് അൽപ്പം വൈകി. യുഗങ്ങൾക്ക് ശേഷം ഞങ്ങൾ ഒടുവിൽ ഇന്ദ്രുവിനെ കണ്ടുമുട്ടുന്നു! ഉടൻ പൂർണിമയെ കാണാൻ സാധിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു! അതിശയകരമായ ഒരു സമയം ആണ് ഉണ്ടായിരിയ്ക്കുന്നത്. നിങ്ങൾ ബിരിയാണി ആസ്വദിച്ചുവെന്ന് കരുതുന്നു ജൂനിയർ സി നിങ്ങളുടെ കമ്പനി ഇഷ്ടപ്പെട്ടു “. താരം പങ്കുവെച്ച ചിത്രത്തിനൊപ്പം ഇങ്ങനെയായിരുന്നു കുറിച്ചത്.

താരം പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത്. ഇന്ദ്രജിത്തും കമന്റുമായി എത്തിയിട്ടുണ്ട്. “ഹേ മെഹു .. ഇത്രയും വർഷങ്ങൾക്കുശേഷം നിങ്ങളെ കണ്ടുമുട്ടിയത്തിൽ വളരെയധികം സന്തോഷം. ആ നിമിഷങ്ങൾ വളരെ മനോഹരമായിരുന്നു നു. ഉടൻ തന്നെ വീണ്ടും കണ്ടുമുട്ടുവാൻ സാധിയ്ക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. സ്വാദിഷ്ടമായ ആ ഭക്ഷണത്തിന് വളരെയതികം നന്ദി !! ജൂനിയർ സി, മാതാപിതാക്കൾ എന്നിവരോട് സ്നേഹം. വളരെയധികം സ്നേഹം” എന്നായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്.