ആരാധകരുടെ മനം കവർന്ന് ആര്യയുടെ പുത്തൻ ചിത്രങ്ങൾ !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് ആര്യ. മിനിസ്‌ക്രീനിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്നെത്തിയ താരം മികച്ച ഒരു അവതാരക കൂടിയാണ്. ബിഗ് ബോസ് മലയാളം സീസൺ 2 ലെ മികച്ച ഒരു മത്സരാർത്ഥി കൂടിയായിരുന്ന ആര്യ ബിഗ് സ്ക്രീനിലും തിളങ്ങിയ താരമാണ്. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ട് വന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്.

ഇളം പച്ച നിറത്തിലുള്ള ഒരു സാരി അടുത്താണ് താരം ചിത്രത്തിൽ പ്രത്യക്ഷ ആയിരിയ്ക്കുന്നത്. സിമ്പിൾ ആൻഡ് ഹംബിൾ ലുക്കിലാണ് താരം ചിത്രത്തിൽ തിളങ്ങിയിരിയ്ക്കുന്നത്. ” എളിമയിലും സൗന്ദര്യം ഒളിഞ്ഞിരിപ്പുണ്ട്” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിക്കഴിഞ്ഞു. കുറെ നാളുകൾക്ക് ശേഷമാണ് താരം സാരിയിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്.

പലപ്പോഴും പല ഫോട്ടോഷൂട്ടുകളും നടത്തി വൈറൽ ആകാറുള്ള താരമാണ് ആര്യ. പലപ്പോഴും വിമർശനങ്ങൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെയായി എത്താറുള്ളതും. എന്നാൽ അത്തരത്തിലുള്ള വിമർശനങ്ങളെ എല്ലാം കണ്ടില്ലെന്ന് വെച്ചുകൊണ്ട് താരം അടുത്ത ചിത്രത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ ആയിരിയ്ക്കും ഉണ്ടാകുക. അത്തരത്തിൽ തന്നെയാണ് താരം മുന്നോട്ട് പോകാറുള്ളതും. മകൾ ഖുഷിയുമൊത്തുള്ള താരത്തിന്റെ ചിത്രങ്ങളും ആരാധകരുമൊത്ത് താരം പങ്കുവെയ്ക്കാറുണ്ട്. ആ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരിയ്ക്കുകയാണ്.