തങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി , ആരാധകരുമായി സന്തോഷം പങ്കുവെച്ച് നടി മുക്ത.

0

മലയാളസിനിമ ആസ്വാദകർക്ക് ഏറെ പരിചിതമായ നടിയാണ് മുക്ത. താരത്തിൻറെ പല സിനിമകൾക്കും വലിയ സ്വീകാര്യതയാണ് കേരളക്കരയിൽ ലഭിക്കാറുള്ളത്. ഈയിടെ ഫ്ലവേഴ്സ് ചാനൽ അവതരിപ്പിച്ച കൂടത്തായി എന്ന് സീരിയലിലും പ്രധാന കഥാപാത്രമായി മുക്ത എത്തുന്നുണ്ട്. സീരിയലിലെ ഡോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിക്കുന്നത്.

മലയാളത്തിലെ പ്രശസ്ത ഗായിക റിമി ടോമിയുടെ കുടുംബത്തിലെ അംഗമാണ് മുക്ത. റിമി ടോമിയുടെ സഹോദരൻ റിങ്കു ആണ് താരത്തെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്ന. ഈയിടെ കൂടത്തായി സീരിയലിലൂടെ ആണ് മുക്ത അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ഇപ്പോളിതാ താര കുടുംബത്തിലേക്ക് പുതിയ ഒരു സന്തോഷ വാർത്ത. പുതിയ അതിഥിയുടെ വരവോടുകൂടി കുട്ടാപ്പി യും കണ്മണി ഒരു കുഞ്ഞനുജത്തിയുടെ ചേട്ടനും ചേച്ചിയും ആയി മാറിയിരിക്കുന്ന വിവരമാണ് മുക്ത പങ്കിടുന്നത്. റിമിയുടെ അനുജത്തി റിനുവിന് കുട്ടാപ്പിക്ക് ശേഷം രണ്ടാമതൊരു മകൾ കൂടി ജനിച്ചിരിക്കുന്നു. കുഞ്ഞുവാവയുടെ ചിത്രങ്ങൾ ഉടൻതന്നെ സമൂഹമാധ്യമങ്ങളിൽ നിറയും.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ റിമി ടോമിയും മുക്തയും ദിവസവും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരെയും ഫോളോ ചെയ്യുന്നത്. തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരങ്ങൾ പുതിയ വിശേഷം ആരാധകരുമായി പങ്കുവയ്ക്കുന്നത്. പുതിയ വിശേഷത്തിന് ആശംസകളർപ്പിച്ച് നിരവധി ആരാധകരാണ് എത്തുന്നത്.