“തന്നെ കാണാൻ കാതൽദേശത്തിലെ അബ്ബാസിനെ പോലെയുണ്ട് ” ; സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആ വാക്കുകൾ !

0

നിരവധി സിനിമകളിലൂടെ ആരാധകരെ കൈയിലെടുത്ത ഒരു താരമാണ് അബ്ബാസ്. തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം തിളങ്ങിയ താരം കൂടിയായിരുന്നു അബ്ബാസ്. അജിത്, രജനികാന്ത്, മമ്മൂട്ടി തുടങ്ങിയ മുൻനിര നായകൻമാർക്കൊപ്പം അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, വിഐപി, മിന്നലേ, കാതൽദേശം, ഡ്രീംസ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ അബ്ബാസിന് സാധിച്ചു. എന്നാൽ ഇപ്പോൾ സിനിമ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുന്ന താരം ഏതാനും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. എന്നാൽ ഒട്ടിപ്പോൾ പൂർണമായും അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് അബ്ബാസ്. ന്യൂസ് ലാൻഡിൽ സ്ഥിരതാമസമാക്കിയ താരം സമൂഹമാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. തന്റെ കാതൽദേശം എന്ന ചിത്രത്തിലെ ഒരു ദൃശ്യമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്നത്. ” തന്റെ ഒരു സഹപ്രവർത്തകൻ തനിയ്ക്ക് അയച്ചു തന്ന ഒരു വീഡിയോ ആണ് ഇതെന്നും, ഈ വീഡിയോയിലെ വ്യക്തി തന്നെ പോലെയുണ്ടെന്ന് അയാൾ പറഞ്ഞതായും താരം വിഡിയോയ്‌ക്കൊപ്പം കുറിയ്ക്കുന്നു.” നിരവധി ആരാധകരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിയ്ക്കുന്നത്.

സിനിമാജീവിതത്തിൽ നിന്നും മാറി നിന്ന അബ്ബാസ് പെട്രോൾ പമ്പിൽ ജോലി നോക്കിയാ കാര്യവും, മെക്കാനിക്ക് ആയ വിവരവും എല്ലാം സമൂഹമാധ്യമങ്ങൾ വഴി ആരാധകിക്കാരുമായി പങ്കുവെച്ചിട്ടുണ്ട്. സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന സമയമായിരുന്നു താരം അഭിനയ ജീവിതത്തോട് വിടപറഞ്ഞത്. എന്നാൽ അത്തരത്തിൽ അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്നത് നിരവധി കാര്യങ്ങൾ മനസിലാക്കുവാനും, പഠിയ്ക്കുവാനും തന്നെ സഹായിച്ചതായും, കുറച്ചുകൂടി ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ചതായും താരം പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ താരം കുഞ്ഞുനാളിൽ അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ചും താരം പറഞ്ഞിരുന്നു.