പൊരിവെയിലത്ത് കുഞ്ഞുമായി ജോലിയ്ക്ക് പോയ സ്വിഗ്ഗി ഡെലിവറി ഗേളിന് ആശ്വാസമായി ആ സമ്മാനം !

0

കഴിഞ്ഞ ദിവസം ആയിരുന്നു പൊരിവെയിലിൽ കുഞ്ഞിനേയും മാറോട് ചേർത്ത് ഒരു സ്വിഗ്ഗി ഡെലിവറി ഗേൾ സ്കൂട്ടറിൽ ഡ്യൂട്ടിക്ക് പോകുന്ന വീഡിയോ പുറത്ത് വന്നത്. നിരവധി ആളുകൾ കണ്ട ആ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആയി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് ആ കുട്ടിയുടെ അവസ്ഥ എന്നും, എന്തുകൊണ്ടാണ് ഇത്തരത്തിൽ ഈ ‘അമ്മ ജീവിതത്തോട് പോരാടുന്നത് എന്നറിയുവാനായി ആളുകൾക്ക് ആകാംഷ കൂടുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ ഒരു വീഡിയോ പുറത്ത് വന്ന സമയത്ത് തന്നെ കാര്യം എന്തെന്ന് കൂടി മനസിലാക്കാതെ ആ അമ്മയെ വിമർശിയ്ക്കുകയായിരുന്നു പലരും ചെയ്തിരുന്നത്. എന്നാൽ അത്തരത്തിൽ കാര്യമറിയാതെ വിമർശിയ്ക്കുന്നവർ സത്യാവസ്ഥ എന്താണ് എന്ന് കൂടി മനസിലാക്കണം.

എറണാകുളം ജില്ലയിൽ എടപ്പള്ളിയിലാണ് ഈ അമ്മയും കുഞ്ഞും ഇപ്പോൾ താമസിയ്ക്കുന്നത്. രേഷ്മ എന്നാണ് ഈ അമ്മയുടെ പേര്. പ്രണയിച്ച ആളെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും വെറുപ്പ് സംബന്ധിച്ച രേഷ്മയും ഭർത്താവ് രാജുവും ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്ന് പോയത്. തുടർന്ന് ഗൾഫിൽ ഒരു ഹോട്ടലിൽ ജോലി ലഭിച്ച് അങ്ങോട്ട് പോയ രാജു തുശ്ചമായ ഒരു തുകയാണ് രേഷ്മയ്ക്കും കുഞ്ഞിനും കഴിയുന്നതിനു വേണ്ടി നാട്ടിലേയ്ക്ക് അയക്കാരുണ്ടാകുയിരുന്നത്. എന്നാൽ ആ തുക കൊണ്ട് ഒരു കാര്യവും ചെയ്യാൻ സാധിയ്ക്കില്ല എന്ന് മനസിലാക്കിയതിനെ തുടർന്നാണ് രേഷ്മ ജോലിയ്ക്കായി ഇറങ്ങിയത്. പ്ലസ് ടു സയൻസ് കഴിഞ്ഞ രേഷ്മ ഒരു ഡിപ്ലോമ കൂടി കഴിഞ്ഞു നില്കു൮ന്ന സമയമായിരുന്നു വിവാഹം നടന്നത്. അതുകൊണ്ട് തന്നെ തുടർന്ന് പഠിയ്ക്കുവാനും സാധിച്ചില്ല.

അതോടെ തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് എളുപ്പം ശെരിയായ ഒരു ജോലി എന്ന നിലയിൽ സ്വിഗ്ഗി ഡെലിവറി ഗേൾ ആയി. കുഞ്ഞിനെ ഡേ കെയറിൽ ആക്കിയതിനു ശേഷം ആണ് രേഷ്മ ജോലിയ്ക്ക് പോകാറുണ്ടായിരുന്നത്. എന്നാൽ ഞായറാഴ്ച ദിവസങ്ങളിൽ ഡേ കെയർ ഇല്ലാത്തതിനാലും, കുഞ്ഞിനെ മറ്റൊരിടത്ത് ഏല്പിച്ചിട്ട് പോകാൻ ഭയമായതിനാലും താല്പര്യം ഇല്ലാത്തതിനാലുമാണ് കുഞ്ഞിനേയും കൊണ്ട് രേഷ്മ ജോലിയ്ക്ക് പോയത്. അങ്ങനെ പോകുന്ന വഴിയിൽ പകർത്തിയതാണ് ആ വീഡിയോ.

ഇന്നിപ്പോൾ രേഷ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി ആളുകളാണ് രേഷ്മയ്ക്ക് സഹായവുമായി എത്തിയത്. അത്തരത്തിൽ രേഷ്മയ്ക്ക് ജോലി വാഗ്ദാനവുമായി എത്തിയിരിയ്ക്കുകയാണ് ഇസാഫ് ഗ്രൂപ്പ്. രേഷ്മയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നൽകുമെന്നും ഈസാഫ് ഗ്രൂപ്പ് അറിയിച്ചു കഴിഞ്ഞു. എന്തായാലും ഒരുപാട് പ്രതിസന്ധികൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിലായി നല്ലൊരു ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് രേഷ്മ.